ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലിക്കും ബോളിവുഡ് നടി അനുഷ്‌ക ശർമ്മയ്‌ക്കും പെൺകുഞ്ഞ് പിറന്നു. ഇന്ന് വൈകീട്ടാണ് കുഞ്ഞ് ജനിച്ച വിവരം കോലി ട്വിറ്ററിലൂടെ അറിയിച്ചത്. ജീവിതത്തിലെ പുതിയ അധ്യായത്തിന് തുടക്കം കുറിക്കുന്നതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ടാണ് താരത്തിന്റെ വാക്കുകൾ.