അഞ്ചാം ക്ലാസില്‍ പഠിക്കുന്ന നസ്രിയയുടെ കൂടെ പാട്ട് പാടി, വര്‍ഷങ്ങള്‍ക്കുശേഷം ഓം ശാന്തി ഓശാനയില്‍ ഒന്നിച്ച് അഭിനയിച്ചു, ഓര്‍മ്മകള്‍ പങ്കുവെച്ച് വിനീത് ശ്രീനിവാസന്‍

കെ ആര്‍ അനൂപ്
ശനി, 20 ഏപ്രില്‍ 2024 (18:15 IST)
മലയാളത്തിന്റെ ക്യൂട്ട് താര ദമ്പതിമാരാണ് നസ്രിയയും ഫഹദ് ഫാസിലും. ടെലിവിഷന്‍ പരിപാടികളിലെ അവതാരികയായി തുടങ്ങി തെന്നിന്ത്യ ഒട്ടാകെ അറിയപ്പെടുന്ന താരമായി നസ്രിയ മാറിക്കഴിഞ്ഞു. ഇപ്പോഴിതാ നടി നസ്രിയുമായുള്ള സൗഹൃദത്തെക്കുറിച്ച് പറയുകയാണ് വിനീത് ശ്രീനിവാസന്‍.
 
'നസ്രിയ തീരെ ചെറുതായിരുന്ന സമയത്ത് ഞാന്‍ നസ്രിയുടെ കൂടെ പാട്ടു പാടിയിട്ടുണ്ട്. അവള്‍ വളരെ ചെറുതായിരുന്നു. അവള്‍ അഞ്ചാം ക്ലാസിലോ നാലാം ക്ലാസിലോ പഠിച്ചിരുന്ന സമയത്താണ്. 
 
ഞാന്‍ അവിടെ അല്‍ നാസറില്‍ പാട്ടുപാടാന്‍ പോയ സമയത്ത് കുട്ടിയായിട്ട് അന്ന് നമ്മുടെ കൂടെ വന്ന് പാടുമായിരുന്നു. അതാണ് അവളെ കുറിച്ച് എന്റെ ഓര്‍മ്മയില്‍ ഉള്ളത്. പിന്നീട് ഞങ്ങള്‍ ഓം ശാന്തി ഓശാനയിലും അഭിനയിച്ചു',- വിനീത് ശ്രീനിവാസന്‍ പറഞ്ഞു
 
 
സൂററൈ പോട്ര് എന്ന ചിത്രത്തിനുശേഷം സംവിധായക സുധ കൊങ്കരയും സൂര്യയും ഒന്നിക്കുന്ന ചിത്രത്തില്‍ നസ്രിയയും അഭിനയിക്കുന്നുണ്ട്. 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article