പ്രിയനന്ദനന്‍ സംവിധാനം ചെയ്യുന്ന 'ഞാന്‍ നിന്നോട് കൂടെയുണ്ട്‘ ട്രെയിലര്‍

Webdunia
ശനി, 14 മാര്‍ച്ച് 2015 (16:09 IST)
സിദ്ധാര്‍ത്ഥ് ഭരതനെയും വിനയ്ഫോര്‍ട്ടിനെയും കേന്ദ്രകഥാപാതങ്ങളാക്കി പ്രിയനന്ദനന്‍ സംവിധാനം ചെയ്യുന്ന ചിത്രം  'ഞാന്‍ നിന്നോട് കൂടെയുണ്ട് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ദമനന്‍, മദനന്‍ എന്നീ രണ്ടു കള്ളന്മാരെയാണ് സിദ്ധാര്‍ത്ഥ് ഭരതതും വിനയ്ഫോര്‍ട്ടും അവതരിപ്പിക്കുന്നത്. നൂറോളം കഥാപാത്രങ്ങളാണ് ചിത്രത്തിലുള്ളത്. നവമി, അപര്‍ണ്ണ എന്നിവരാണ് ചിത്രത്തിലെ നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വി.കെ.ശ്രീരാമന്‍, വിജയന്‍ കാരന്തൂര്‍, സുനിത നെടുങ്ങാടി, ജോസ് പി.റാഫേല്‍ എന്നിവര്‍ക്കോപ്പം നിരവധി നാടക കലാകാരന്‍മാരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ സാമൂഹിക പ്രവര്‍ത്തകയായ ദയാഭായിയും അഭിനയിക്കുന്നുണ്ട്. ദയാഭായിയുടെ മധ്യപ്രദേശിലെ ഗ്രാമത്തില്‍വച്ചാണ് ചിത്രീകരണം. പ്രദീപ് മണ്ടൂരിന്റേതാണ് കഥയും തിരക്കഥയും. പി കെ. സുനില്‍ ആണ് സംഗീതം