ട്വിസ്റ്റുകളും ത്രില്ലുകളും ഇല്ല,ഓപ്പറേഷന്‍ ജാവയെക്കാള്‍ തീര്‍ത്തും വ്യത്യസ്തമാണ് സൗദി വെള്ളക്ക:ജിനു പികെ

കെ ആര്‍ അനൂപ്
തിങ്കള്‍, 7 മാര്‍ച്ച് 2022 (10:44 IST)
സൗദി വെള്ളക്ക ട്വിസ്റ്റുകള്‍ ഇല്ലാത്ത പടം ആണെന്നും പ്രേക്ഷകനെ ആഴത്തില്‍ ചിന്തിപ്പിക്കുമെന്നും സംവിധായകന്‍ തരുണ്‍ മൂര്‍ത്തി പറഞ്ഞിരുന്നു. അതുതന്നെയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിനു പികെയ്ക്ക് പറയാനുള്ളത്.
 
'എന്റെ സിനിമ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട സിനിമയാണ് സൗദി വെള്ളക്ക. വെള്ളക്ക യുടെ തിരക്കഥ ജോലി നടക്കുന്ന വേളയില്‍ തന്നെ ഞാന്‍ തരുണിന്റെ ടീമിന്റെ ഭാഗമാണ്. ഓപ്പറേഷന്‍ ജാവയെക്കാള്‍ തീര്‍ത്തും വ്യത്യസ്തമാണ് സൗദി വെള്ളക്ക. ട്വിസ്റ്റുകളും ത്രില്ലുകളും ഇല്ല,സൗദി വെള്ളക്ക സത്യസന്ധമായ ഒരു പിടി ജീവിത മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന സിനിമയാണ്'-ജിനു പികെ കുറിച്ചു.

തൊണ്ടി മുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം ഉര്‍വശി തിയേറ്റേഴ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
പുതുമുഖ നടി ദേവി വര്‍മ്മയാണ് നായിക.അവറാന്‍, ദേവീ വര്‍മ്മ, സുധികോപ്പ, ബിനു പപ്പു, ഗോകുലന്‍, ശ്രിന്ധ,ധന്യ, അനന്യ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article