36 വയതിനിലെ- ടീസര്‍

Webdunia
വ്യാഴം, 19 മാര്‍ച്ച് 2015 (13:16 IST)
ഹൌ ഓള്‍ഡ് ആര്‍ യുവിന്റെ റീമേയ്ക്ക് 36 വയതിനിലെ എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ജ്യോതിക സിനിമയില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. മലയാളത്തില്‍ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ച വേഷം ചിത്രത്തില്‍ റഹ്മാനാണ് അവതരിപ്പിക്കുന്നത് റോഷന്‍ ആന്‍ഡ്രൂസാണ് തമിഴിലും സിനിമ ഒരുക്കുന്നത്. സഞ്ജയ്- ബോബി ടീമിന്റേതാണ് തിരക്കഥ. സന്തോഷ് നാരായണന്‍ ആണ് സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്.സൂര്യയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.