മകന്‍ ആര്യന്റെ വീഡിയോയ്ക്ക് ശേഷം മകള്‍ സുഹാനയുടെ ബിക്കിനി ചിത്രങ്ങളും നവ മാധ്യമങ്ങളില്‍ വാര്‍ത്തയായത് ഷാറൂഖ് ഖാനെ കുറച്ചൊന്നുമല്ല അശ്വസ്ഥനാക്കിയത്. വെറും 16 വയസ്സ് മാത്രമുള്ള മകളെ മോശക്കാരിയാക്കി ചിത്രീകരിച്ചപ്പോള്‍ മറുപടിയുമായി കിംഗ് ഖാന്റെ ഉള്ളിലെ സ്‌നേഹനിധിയായ പിതാവ് രംഗത്തെത്തി.
സുഹാന അനുജന്‍ അബ്‌റാമിനൊപ്പം കടല്‍ തീരത്ത് ബിക്കിനി വേഷത്തില്‍ നില്‍ക്കുന്ന ചിത്രമാണ് മാധ്യമങ്ങളില്‍ വാര്‍ത്തയായത്. ബിക്കിനിയില്‍ ശരീരം പ്രദര്‍ശിപ്പിച്ച് സുഹാന എന്ന തലക്കെട്ടോടെ മാധ്യമങ്ങളില്‍ അത് വാര്‍ത്തയാവുകയും ചെയ്തു. ഇത് തന്നെ തെല്ലൊന്നുമല്ല അസ്വസ്ഥനാക്കിയതെന്നാണ് ഷാറൂഖ് പറയുന്നത്. പതിനാറു വയസ്സ് മാത്രം പ്രായമുള്ള തന്റെ മകളെക്കുറിച്ച് ഇത്തരം ഒരു വാര്‍ത്ത വന്നത് ഒട്ടും ശരിയായില്ല.
'നിങ്ങളുടെ വെബ്ബ്‌സൈറ്റ് എന്റെ മകളുടെ ബിക്കിനി ശരീരത്തിലൂടെ ഓടിക്കേണ്ടതില്ല, ദയവു ചെയ്ത് അത് നീക്കം ചെയ്യാമോ? ' വാര്‍ത്ത വന്നപ്പോള്‍ താന്‍ പ്രതികരിച്ചത് ഇങ്ങനെയാണ്. ഷാറൂഖ് പറയുന്നു.
താനൊരിക്കലും മാധ്യമങ്ങളില്‍ നിന്നല്ല അവളെ രക്ഷിച്ചത്. തന്നില്‍ നിന്നു തന്നെയാണ്. കാരണം ഷാറൂഖ് ഖാന്‍ എന്ന താരത്തിന്റെ മകളായതിനാലാണ് അവളുടെ ചിത്രം തലക്കെട്ടുകളില്‍ നിറഞ്ഞത്. അവള്‍ തന്റെ മകള്‍ അല്ലായിരുന്നുവെങ്കില്‍ അത്തരത്തില്‍ ഒരിക്കലും സംഭവിക്കില്ലായിരുന്നുവെന്നും ഷാറൂഖ് കൂട്ടിച്ചേര്‍ത്തു.