അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി സന്തോഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രമാണ് സച്ചിൻ, കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസർ പുറത്തുവന്നതും വൻ ചർച്ചയായിരുന്നു. ശബരിമലയിലെ തത്വമസിയെ അജു വർഗ്ഗീസ് കളിയാക്കുന്നുവെന്ന രീതിയിലായിരുന്നു ചില പോസ്റ്റുകൾ വന്നത്.
എന്നാൽ ആ വിവാദങ്ങൾക്ക് മറുപടിയുമായി ചിത്രത്തിന്റെ നിർമ്മാതാവ് ജൂബി നൈനാൻ തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. അങ്ങനെയൊരു ആരോപണത്തിൽ കഴമ്പില്ലെന്നാണ് അദ്ദേഹം പറയുന്നത്. ചിത്രത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണിതെന്നും, അതിൽ തത്വമസിയെ കളിയാക്കിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
ആ ഭാഗം ടീസറിൽ കൊടുത്തു എന്നെ ഉള്ളൂ. തത്വമസിയുടെ അർത്ഥം അറിയാതെ അന്വേഷിക്കുന്നതും പിന്നീട് വീട്ടിൽ നിന്ന് മുത്തശ്ശി അത് പറഞ്ഞു കൊടുക്കുന്നതാണ് രംഗമെന്നും അദ്ദേഹം പറഞ്ഞു. അതിത്ര വലിയ വിവാദമാക്കേണ്ട കാര്യമില്ലെന്നും ജൂബി നൈനാൻ കൂട്ടിച്ചേർത്തു.