പ്രേമത്തിനെ വ്യാജ പകര്‍പ്പ് വിഷയത്തില്‍ അല്‍ഫോന്‍സ് പുത്രന് പിന്തുണയുമായി നടി റിമ കല്ലിങ്കല്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു റിമ അല്‍ഫോണ്‍സ് പുത്രന് പിന്തുണയുമായി രംഗത്തെത്തിയത്. പ്രസിദ്ധനോ പണക്കാരനോ മരിക്കുകയോ ചെയ്തില്ലെങ്കില്‍ ആരും തിരിഞ്ഞു നോക്കുകയില്ല. ശ്രദ്ധ കിട്ടാനായിട്ടാണ് മാധ്യമങ്ങള്‍ ഇപ്പോള്‍ അല്‍ഫോന്‍സ് പുത്രനെക്കുറിച്ച് നുണക്കഥകള്‍ എഴുതുന്നതെന്നും റിമ പറയുന്നു.
കേരളത്തില്‍ തിരിച്ചെത്തിയശേഷം തിയ്യേറ്റരില്‍ പോയി പ്രേമം കാണാനായി കാത്തിരിക്കുകയാണെന്നും റിമ പോസ്റ്റില്‍ കുറിച്ചു. സിനിമാ കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രനേയും അണിയറപ്രവര്‍ത്തകരേയും ബുധനാഴ്‌ച പൊലീസ് ചോദ്യം ചെയ്തിരുന്നു.പ്രേമം സിനിമ ചോര്‍ത്തിയത് താനെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതിനെതിരെ മാധ്യമ പ്രവര്‍ത്തകരെ വിമര്‍ശിച്ച് അല്‍ഫോന്‍സ് പുത്രന്‍ പരസ്യമായി രംഗത്തെത്തിയിരുന്നു.