ബോളിവുഡിൽ വീണ്ടും താരവിവാഹം; രൺവീർ-ദീപിക വിവാഹം നവംബറിൽ

Webdunia
വെള്ളി, 25 മെയ് 2018 (16:41 IST)
ഏറെ നാളത്തെ പ്രണയത്തിന് ശേഷം ബോളിവുഡ് താരജോഡികളായ ദീപിക പദുക്കോണും രൺവീർ സിംഗും വിവഹിതരാകാൻ പോകുന്നതായി റിപ്പോർട്ട്. നവംബർ 19-ന് മുംബൈയിൽ വച്ച് ഹിന്ദുമതാചാരക്രമമായിരിക്കും വിവാഹമെന്നും സൂചനയുണ്ട്. അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമേ ചടങ്ങിൽ ക്ഷണം ഉണ്ടായിരിക്കൂ.
 
2013-ൽ പുറത്തിറങ്ങിയ രാംലീലയിൽ അഭിനയിച്ചതോടെയാണ് ഇരുവരും പ്രണയത്തിലായതെന്നാണ് വാർത്തകൾ. പിന്നീട് ഇരുവരും പല പൊതുവേദികളിലും ഒന്നിച്ചെത്തിയിരുന്നു. പ്രണയത്തിലാണെന്ന വാർത്ത ഇരുവരും നിരസിക്കാതിരുന്നതും ഗോസിപ്പുകൾക്ക് കാരണമാണ്.
 
രൺവീറിന്റെ കുടുംബത്തിനൊപ്പം ദീപിക ഷോപ്പിംഗ് നടത്തിയതും ആഭരണങ്ങൾ വാങ്ങാൻ ലണ്ടനിലെത്തിയതുമെല്ലാം വിവാഹത്തിന് മുന്നോടിയാണെന്നും റിപ്പോർട്ടുകളുണ്ട്. എന്തായാലും സോനം കപൂറിന്റെയും ആനന്ദ് അഹൂജയുടെയും വിവാഹത്തിന് ശേഷം ഇനി ആരാധകർ ഏറേ കാത്തിരിക്കുന്ന താര വിവാഹമായിരിക്കും ഇതെന്ന് ഉറപ്പാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article