അണ്ണാ നീങ്ക താ ഒറിജിനല്‍ സൂപ്പര്‍ സ്റ്റാര്‍, സംശയമില്ല. രജനികാന്ത്, പേരിനൊപ്പം അദ്ഭുതങ്ങള്‍ കാട്ടുന്ന സിനിമാ മാന്ത്രികന്‍. ഇപ്പോള്‍ ഇതാ സൈബര്‍ ലോകത്തും തന്റെ മാന്ത്രികത കൊണ്ട് റെക്കോര്‍ഡ് തീര്‍ത്തിരിക്കുകയാണ് സ്റ്റൈല്‍ മന്നന്‍.
ട്വിറ്ററിലെ തന്റെ അരങ്ങേറ്റം ഗംഭീരമാക്കിക്കൊണ്ട് രജനികാന്ത് മറ്റോരു റെക്കോഡും നേടി. ലോകത്തിലെ ഏറ്റവും മികച്ച ട്വിറ്റര്‍ അരങ്ങേറ്റം എന്ന റെക്കോഡാണ് സ്‌റ്റെല്‍ മന്നന്‍ കരസ്ഥമാക്കിയത്. ഇപ്പോള്‍ ലോകത്തെ ആദ്യ പത്തുപേരില്‍ ആറാമതാണ് അദ്ദേഹം.
അദ്ദേഹത്തിന്റെ മാന്ത്രികതയില്‍ പിന്നിലായത് സാക്ഷാല്‍ ബില്‍ ഗേയ്റ്റ്സ് മാത്രമല്ല കെനി വെസ്റ്റ്, മിഷേല്‍ ഒബാമ,ടൈഗര്‍ വുഡ്, റാഫേല്‍ നദാല്‍ തുടങ്ങിയവരുമുണ്ട്. മെയ് അഞ്ചിന് ആരംഭിച്ച അക്കൗണ്ടില്‍ വെറും രണ്ടു ദിവസംകൊണ്ട് രണ്ട് ലക്ഷത്തി പതിനഞ്ചായിരമാണ് രജനീയുടെ ഫോളോവേഴ്‌സ്. പതിനായിരത്തിന് മുകളിലാണ് രജനിയുടെ ആദ്യ ട്വീറ്റിന് ലഭിച്ചിരിക്കുന്ന റിട്വീറ്റ്.
അതായത് ഇന്ത്യയില്‍ നിന്നും ഒരാളും ആദ്യപത്തില്‍ ഇല്ല. മറ്റൊരു പ്രത്യേകത ട്വിറ്റര്‍ രജനിയെ ഫോളോ ചെയ്യുന്നു എന്നതാണ്. കോമഡിയല്ല സംഗതി സത്യമാണ്. ട്വിറ്റര്‍ ലോഗ് ഇന്‍ ചെയ്യുമ്പോള്‍ ആദ്യം കാണിക്കുക ഇങ്ങനെയൊരു പരസ്യമാണ്. വെല്‍ക്കം സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ടു ട്വിറ്റര്‍. കൂടാതെ രജനിയെ ഫോളോ ചെയ്യുവാനും അദ്ദേഹത്തിന്റെ അക്കൗണ്ട് വിവരങ്ങളും അടങ്ങുന്ന പരസ്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
രജനി ട്വിറ്ററില്‍ എത്തിയതോടെ ട്വിറ്റര്‍ വിറ്റുകളും സജീവമായി. ട്വിറ്റര്‍ വെരിഫൈഡ്...ട്വിറ്ററിന്റെ ദൈവം വന്നു. അങ്ങനെ ട്വിറ്റര്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് തലൈവര്‍. തുടങ്ങി രസകരമായ രജനി ട്വീറ്റുകളും രംഗത്തുണ്ട്.
ഇനി അറിയേണ്ടത് രജനീക്ക് മുന്നിലുള്ള ആയേണ്‍മാന്‍ റോബര്‍ട്ട് ഡ്രോണി ജൂനിയര്‍, ചാര്‍ളി ഷീന്‍, ഫ്രാന്‍സിസ് മാര്‍പാപ്പ, സൈമണ്‍ ക്രൊള്‍,കോബ് ബ്രെയിറ്റ് എന്നിവരെ മറികടക്കുമോ എന്നതാണ്. കാത്തിരിക്കാം രജനിയുടെ അദ്ഭുതത്തിനായി.