കാമുകനൊപ്പം രണ്ട് യുവതികള്‍ ഹോട്ടല്‍മുറിയില്‍, കൈയോടെ പൊക്കി പ്രിയങ്ക; ആ പ്രണയബന്ധം തകരാന്‍ കാരണം ഇതെന്ന് ഗോസിപ്പ്

Webdunia
തിങ്കള്‍, 5 ജൂലൈ 2021 (12:37 IST)
ഏറെ ആരാധകര്‍ ഉള്ള താരമാണ് പ്രിയങ്ക ചോപ്ര. നിക്ക് ജൊനാസാണ് പ്രിയങ്കയുടെ ജീവിത പങ്കാളി. പ്രിയങ്കയുടെയും നിക്കിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമാകാറുണ്ട്. പ്രിയങ്കയുടെയും നിക്കിന്റെയും വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് പ്രത്യേക താല്‍പര്യവുമുണ്ട്. 
 
നിക്കിനെ പരിചയപ്പെടുന്നതിനു മുന്‍പ് പ്രിയങ്കയ്ക്ക് മറ്റൊരു പ്രണയമുണ്ടായിരുന്നു. ഈ പ്രണയബന്ധം തകര്‍ന്നതുമായി ബന്ധപ്പെട്ട് നിരവധി ഗോസിപ്പുകളും ഉണ്ട്. ഹര്‍മന്‍ ബവേജയായിരുന്നു അന്ന് പ്രിയങ്കയുടെ കാമുകന്‍. '2050' എന്ന ചിത്രത്തിലാണ് പ്രിയങ്കയും ഹര്‍മനും ഒന്നിച്ച് അഭിനയിച്ചത്. ഈ സിനിമയില്‍ നിന്ന് തുടങ്ങിയ സൗഹൃദം പിന്നീട് കടുത്ത പ്രണയമാകുകയായിരുന്നു. എന്നാല്‍, ഈ പ്രണയബന്ധം അധികം നീണ്ടില്ല. ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞു. തങ്ങളുടെ വേര്‍പിരിയലിനു കാരണം എന്താണെന്ന് ഇരു താരങ്ങളും വെളിപ്പെടുത്തിയിട്ടില്ല.
 
ഹര്‍മന്‍ പ്രിയങ്കയെ ചതിക്കുകയായിരുന്നു എന്നാണ് പല ഗോസിപ്പ് കോളങ്ങളിലും അന്ന് പ്രചരിച്ച വാര്‍ത്ത. അതിനു കാരണമായി ഒരു സംഭവവും പറയുന്നുണ്ട്. ആഫ്രിക്കയില്‍ നടന്നൊരു ഷൂട്ടിങ്ങിനിടെ പ്രിയങ്ക ഹര്‍മനെ രണ്ട് യുവതികള്‍ക്കൊപ്പം ഹോട്ടല്‍ മുറിയില്‍ വച്ച് കണ്ടുവെന്നും ഇതോടെയാണ് പിരിയാന്‍ പ്രിയങ്ക തീരുമാനിച്ചതെന്നും ഗോസിപ്പ് കോളങ്ങള്‍ പറയുന്നു. വാര്‍ത്ത പുറത്തറിയാതെ ആ ഹോട്ടല്‍ ശ്രമിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 
 
പ്രണയബന്ധം വേര്‍പ്പെടുത്തിയിട്ടും പ്രിയങ്കയും ഹര്‍മനും സൗഹൃദം തുടര്‍ന്നു. പ്രിയങ്ക വളരെ അടുത്ത സുഹൃത്താണെന്ന് ഹര്‍മന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മാത്രമല്ല, 2018 ല്‍ പ്രിയങ്കയും നിക്കും വിവാഹിതരായപ്പോള്‍ ഗര്‍മന്‍ നേരിട്ടെത്തി ഇരുവര്‍ക്കും ആശംസകള്‍ നേരുകയും ചെയ്തു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article