മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫർ. പൃഥ്വിരാജിന്റെ സംവിധാനത്തിൽ സൂപ്പർസ്‌റ്റാർ എത്തുന്നതുകൊണ്ടുതന്നെ ആരാധകർ ചിത്രത്തിനായി കട്ട വെയിറ്റിംഗിലാണ്. പൃഥ്വിരാജിന്റെ ഫിലിം മേക്കിംഗിലുള്ള കഴിവ് കാണാനായും ആരധകർ കാത്തിരിക്കുകതന്നെയാണ്.
അതേസമയം ഫഹദ് ഫസിലിനെ നായകനാക്കി തന്റെ രണ്ടാമത്തെ ചിത്രം പൃഥ്വി പ്ലാൻ ചെയ്യുന്നതായും വാർത്തകളുണ്ട്. ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും സൂചനകളുണ്ട്. ചിത്രം ക്രൈം ത്രില്ലർ ആയിരിക്കുമെന്നും പറയുന്നു.
ചിത്രത്തിൽ ടോവിനോ തോമസും ഇന്ദ്രജിത്തും ആര്യയും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ലൂസിഫറിന്റെ ചിത്രീകരണം കഴിഞ്ഞ് മുമ്പ് ഏറ്റെടുത്ത ചിത്രങ്ങൾ തീർത്തതിന് ശേഷമായിരിക്കും ഈ പുതിയ പ്രൊജക്‌ട് തുടങ്ങുന്നത്.