പ്രണവ് അങ്ങനെയാണ്, ശീലം മാറ്റാതെ യുവ നടന്‍, പുത്തന്‍ ചിത്രം വൈറല്‍

കെ ആര്‍ അനൂപ്
ബുധന്‍, 14 ഫെബ്രുവരി 2024 (17:21 IST)
പ്രണവ് അങ്ങനെയാണ്, സിനിമ റിലീസ് ആകുമ്പോള്‍ മാത്രമല്ല യാത്രകളോടുള്ള അടങ്ങാത്ത ആഗ്രഹത്തിന് പുറകെ പോവാനാണ് സിനിമകള്‍ പോലും ചെയ്യുന്നത്. തന്റെ സിനിമ ലോകം ആഘോഷമാക്കാന്‍ ഒരുങ്ങുമ്പോള്‍ സകലരുടെയും കണ്ണുവെട്ടിച്ച് മറ്റൊരിടത്ത് സഞ്ചാരത്തില്‍ ആകും നടന്‍. പതിവ് പ്രമോഷന്‍ പരിപാടികളില്‍ ഒന്നും താരത്തെ കാണാറുമില്ല.'വര്‍ഷങ്ങള്‍ക്ക് ശേഷം' ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതിന് പിന്നാലെ പ്രണവ് സോഷ്യല്‍ മീഡിയയില്‍ ഒരു ചിത്രവും പങ്കുവെച്ചു. 
 
ടീസര്‍ പുറത്തുവന്നതോടെ പഴയ മോഹന്‍ലാലിനെ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് ആരാധകര്‍. വിന്റെജ് ലാലേട്ടനെ പോലെ പ്രണവ് സിനിമയില്‍ ഉണ്ടെന്നാണ് ആരാധകരുടെ പറയുന്നത്.അപ്പോഴാണ് പ്രണവ് ഹംപിയില്‍ മല കയറിയ ചിത്രവുമായി ആരാധകരുടെ മുന്നിലേക്ക് എത്തിയിരിക്കുന്നത്.
 
ആദ്യ ചിത്രമായ 'ആദി' മുതല്‍ ഇങ്ങനെയാണ്. പ്രമോഷന്‍ പരിപാടികളില്‍ നടനെ കാണാന്‍ കിട്ടില്ല. ഹൃദയം ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ വന്‍ വിജയമായിട്ടും പ്രൊമോഷന്‍ വേളയില്‍ പോലും പ്രണവിനെ ആരും കണ്ടില്ല.
സിനിമ കഴിയുമ്പോള്‍ തന്നെ പ്രണവ് തന്റെ ബാഗ് പൊതിഞ്ഞു കിട്ടി അടുത്ത യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങും. സ്ഥിരമായി സിനിമകള്‍ ചെയ്യുന്ന ആളുമല്ല പ്രണവ്.പ്രണവിനെ തേടി സിനിമ വന്നാലും ഒഴിഞ്ഞു മാറുന്നതാണ് പ്രണവിന്റെ രീതി വിശാഖ് സുബ്രമണ്യവും വിനീത് ശ്രീനിവാസനും കാത്തിരുന്നാണ് പ്രണവിനെ സിനിമയിലേക്ക് എത്തിച്ചത്.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article