നയൻതാരയുടെ ഉയർച്ചയ്ക്ക് പിന്നിൽ ആഭാസങ്ങൾ, എന്റെ തകർച്ചയ്ക്ക് കാരണവും അതായിരുന്നുവെന്ന് മനോചിത്ര

വ്യാഴം, 16 ജൂണ്‍ 2016 (13:48 IST)
2014ല്‍ പുറത്തിറങ്ങിയ അവള്‍ പെയര്‍ തമിഴരസി എന്ന ചിത്രത്തിലൂടെയാണ് മനോചിത്ര അഭിനയരംഗത്ത് എത്തുന്നത്. തുടര്‍ന്ന് അജിത്ത് ചിത്രം വീരത്തിലും അഭിനയിച്ചു. വീരത്തിൽ സഹനടിയായിട്ടായിരുന്നു താരം അഭിനയിച്ചത്. ആ വേഷം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ഓഫറുകൾ വന്നുകൊണ്ടേ ഇരുന്നു. പക്ഷേ വന്നതെല്ലാം സഹനടി വേഷങ്ങൾ ആയിരുന്നു.
 
വീരത്തിൽ അഭിനയിച്ചത് മണ്ടത്തരമായിപോയെന്ന് മനോചിത്ര പറയുന്നു. ഇനി ഇത്തരം വേഷങ്ങൾ ചെയ്യില്ല, നായികാ പ്രാധാന്യമുള്ള സിനിമയ്ക്കായി കാത്തിരിക്കുകയാണ്. നാടൻ വേഷങ്ങൾ മാത്രമേ ചെയ്യുകയുള്ളുവെന്ന് കരുതിയത് തെറ്റായിപ്പോയി, ഗ്ലാമർ വേഷങ്ങളും ചെയ്യാൻ തയ്യാറാണെന്ന് താരം പറഞ്ഞു.
 
അതോടൊപ്പം, നയന്‍താര തുടക്കത്തില്‍ ആഭാസ വേഷങ്ങള്‍ ചെയ്യില്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍ നയന്‍താരയുടെ ഈ ഉയര്‍ച്ചയ്ക്ക് പിന്നില്‍ ഗ്ലാമര്‍ വേഷങ്ങാളിയിരുന്നു. പക്ഷേ അഭിനയരംഗത്ത് നയന്‍താരയുടെ സീനിയറായ ഞാന്‍ ഇപ്പോള്‍ അവരെ കണ്ട് പല കാര്യങ്ങളും മനസ്സിലാക്കുക ആണെന്നും നടി പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക