എന്റെ പോക്കറ്റില്‍ നിന്ന് ബീഡിയെടുത്ത് എം.ടി. വലിച്ചു; ആ ബന്ധത്തെ കുറിച്ച് മമ്മൂട്ടി

Webdunia
തിങ്കള്‍, 31 ജനുവരി 2022 (10:18 IST)
മലയാള സിനിമയില്‍ ക്ലാസിക്കുകള്‍ക്ക് ജന്മം നല്‍കിയ കൂട്ടുക്കെട്ടാണ് മമ്മൂട്ടി-എം.ടി.വാസുദേവന്‍ നായര്‍ കൂട്ടുക്കെട്ട്. മമ്മൂട്ടിയുടെ സിനിമ കരിയര്‍ തുടങ്ങിയപ്പോള്‍ തന്നെ എം.ടി.യുമായി അദ്ദേഹത്തിനു വളരെ നല്ല അടുപ്പമുണ്ട്. സൗഹൃദവലയങ്ങള്‍ പെട്ടന്ന് സൃഷ്ടിക്കാത്ത വ്യക്തിയാണ് എം.ടി. എങ്കിലും മമ്മൂട്ടിയുമായി അദ്ദേഹം വളരെ വേഗം അടുക്കുകയായിരുന്നു. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ആദ്യ ചിത്രമാണ് ദേവലോകം. ഈ സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്തത് എം.ടി.വാസുദേവന്‍ നായരാണ്. എന്നാല്‍, ഈ ചിത്രം റിലീസ് ചെയ്തില്ല. ദേവലോകത്തിന്റെ സെറ്റിലേക്ക് എത്തിയപ്പോഴാണ് മമ്മൂട്ടിയും എം.ടി.യും തമ്മില്‍ അടുക്കുന്നത്. അക്കാലത്ത് തന്റെ പോക്കറ്റില്‍ നിന്ന് എം.ടി. ബീഡിയെടുത്ത് വലിക്കുമായിരുന്നെന്ന് പഴയൊരു അഭിമുഖത്തില്‍ മമ്മൂട്ടി വെളിപ്പെടുത്തിയിട്ടുണ്ട്. അന്ന് തുടങ്ങിയ സൗഹൃദവലയത്തില്‍ നിന്ന് ഇതുവരെ താന്‍ പുറത്തിറങ്ങിയിട്ടില്ലെന്നും എം.ടിയുമായി അത്രത്തോളം ആത്മബന്ധമുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article