2020ൽ മരയ്‌ക്കാർ എത്തും, ബ്രഹ്മാണ്ഡ ചിത്രം ഒരുങ്ങുന്നത് നൂറ് ദിവസം നീണ്ടുനിൽക്കുന്ന ഒറ്റ ഷെഡ്യൂളിൽ!

Webdunia
ബുധന്‍, 19 ഡിസം‌ബര്‍ 2018 (12:08 IST)
ബിഗ് ബജറ്റ് ചിത്രം മരയ്‌ക്കാർ അറബിക്കടലിന്റെ സിംഹത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഗീതാഞ്ജലിക്ക് ശേഷം പ്രിയദർശനും മോഹൻലാലും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദിൽ പുരോഗമിക്കുകയാണ്. 100 ദിവസം നീണ്ടു നില്‍ക്കുന്ന ഒറ്റ ഷെഡ്യൂളില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാവും.
 
2020ൽ ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവർത്തകരുടെ ശ്രമം എന്ന് പ്രിയദർശൻ തന്നെ നേരത്തെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
 
‘ഡിസംബറില്‍ ആരംഭിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം മാര്‍ച്ചില്‍ തീര്‍ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ചിത്രം 2020 ലെ തിയേറ്ററുകളിലെത്തൂ. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന് വളരെ അധികം സമയം ആവശ്യമാണെന്നും അതില്‍ കൂടുതല്‍ ശ്രദ്ധയും സമയം നല്‍കേണ്ടതുണ്ടെ’ന്നുമാണ് റിലീസ് നീളുന്നതിന് കാരണമായി പ്രിയദര്‍ശന്‍ പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

Next Article