അവന്‍ വിക്കിയല്ല, റെക്‌സ്

Webdunia
ബുധന്‍, 17 ഓഗസ്റ്റ് 2016 (17:38 IST)
കൂട്ടിലടയ്ക്കപ്പെട്ട പക്ഷികളെ സ്വാതന്ത്ര്യത്തിലേക്കു കൂടു തുറന്നുവിട്ട വിക്കിയാണ് നവ മാധ്യമങ്ങളിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാ വിഷയം. വിക്കിയുടെ നിസ്വാര്‍ത്ഥ ചിന്തകളെ കുറിച്ചുള്ള ഹ്രസ്വ ചിത്രം കണ്ടതോടെ എല്ലാവര്‍ക്കും അറിയേണ്ട പ്രധാന കാര്യം നായകന്റെ ശരിക്കുമുള്ള പേരെന്താണെന്നായിരുന്നു. തന്റെ സ്വതസിദ്ധമായ ഭാവ ചലനങ്ങള്‍കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നായ റെക്‌സ് ആണ്. 
 
പ്രേതം സിനിമയുടെ സ്‌പോട്ട് എഡിറ്റര്‍ മനു ആണ് വിക്കിയുടെ കഥയും സംവിധാനവും നിര്‍വ്വഹിച്ചത്. സ്വാതന്ത്ര്യത്തെ കുറിച്ച് പലയിടങ്ങളിലും കേട്ടതും കണ്ടതും വായിച്ചതുമായ കഥകളില്‍ നിന്നാണ് വിക്കിയുടെ കഥ ഉരുത്തിരിഞ്ഞത്. ഷോര്‍ട്ട് ഫിലിമിലേക്കുള്ള നായയെ തേടി കേരളത്തിന്റെ അങ്ങോളം ഇങ്ങോളം നടത്തിയ അന്വേഷണം തൃശൂരുകാരനായ പ്രണവിലാണ് അവസാനിച്ചത്. ഡോ. സുനിലിന്റെ റെക്‌സ് എന്ന നായ അങ്ങനെ വിക്കിയായി. 
 
പ്രണവ് ട്രെയിനിംഗ് നല്‍കികൊണ്ടിരുന്ന റെക്‌സിന് സിനിമയ്ക്കായി ഒരു മാസത്തെ പ്രത്യേക പരിശീലനവും നല്‍കി. ഓരോ ശബ്ദങ്ങളോട് ഓരോ രീതിയില്‍ പ്രതികരിക്കുന്ന റെക്‌സിനെ വിവിധ ശബ്ദങ്ങള്‍ കേള്‍പിച്ച് ഭാവങ്ങള്‍ ഒപ്പിയെടുത്തു. അല്‍പ സ്വല്‍പം പൊടിക്കൈകളും കൂടുതല്‍ എഡിറ്റിംഗു കൂടി ചേര്‍ന്നപ്പോള്‍ വിക്കി സൂപ്പറായി. 
 
Next Article