ഒറ്റ നോട്ടത്തിൽ തന്നെ ഇഷ്ടപ്പെട്ടു, ബലാത്കാരം ചെയ്ത കുറ്റം ലാലിന്റെ തലയിൽ കെട്ടിവെച്ചു; തന്റെ കല്യാണം മുടങ്ങിയതെങ്ങനെയെന്ന് മണിയൻപിള്ള രാജു

Webdunia
ചൊവ്വ, 28 ജൂണ്‍ 2016 (16:12 IST)
സിനിമാക്കാർക്ക് പെണ്ണുകിട്ടാത്ത ഒരു കാലമുണ്ടായിരുന്നു. സിനിമ കണ്ട് ഇഷ്ടപ്പെട്ടാൽ മാത്രമേ കല്യാണത്തിന് സമ്മതിക്കൂള്ളൂ എന്ന് പറയുന്ന കാർന്നോൻമാരുള്ള ഒരു കാലം. തന്റേയും കുഞ്ചന്റേയും കല്യാണം മുടങ്ങിയതും അങ്ങനെയാണെന്ന് മണിയൻപിള്ള രാജു പറയുന്നു.
 
ചിരിയോ ചിരി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഇന്ദിരയെ കണ്ടത്. കണൽപ്പോൾ തന്നെ ഇഷ്ടപ്പെട്ടു. ആലോചനയുമായി അവളുടെ വീട്ടിൽ പോയി. ഇന്ദിരയുടെ അച്ഛൻ പട്ടാളക്കാരനായിരുന്നു, സിനിമാക്കാരെ ഇഷ്ടമില്ലായിരുന്നു. എന്നിട്ടും ഒരു സിനിമ കണ്ടുനോക്കാമെന്ന് പറഞ്ഞു. 
 
അറിയാത്ത വീഥികൾ എന്ന സിനിമയാണ് അവർ പോയി കണ്ടത്. അതിൽ സബിത ആനന്ദിനെ ബലാത്കാരം ചെയ്ത് കൊലപ്പെടുത്തി കുറ്റം മോഹൻലാലിന്റെ തലയിൽ കെട്ടിവെക്കുന്നയാളായിട്ടായിരുന്നു അഭിനയിച്ചത്. സിനിമ കണ്ടതോടെ കല്യാണം മുടങ്ങി.
 
ഇന്ദിര മറ്റൊരു വിവാഹത്തിനും സമ്മതിക്കില്ലായിരുന്നുവെന്ന് അറിഞ്ഞു. അങ്ങനെ മറ്റൊരു സുഹൃത്ത് വഴി ആലോചനയുമായി ഇന്ദിരയുടെ വീട്ടില്‍ പോയി. അങ്ങനെയാണ് ഇന്ദിരയുമായി വിവാഹം നടന്നതെന്ന് മണിയന്‍പിള്ള രാജു സിനിമ വാരികയ്ക്ക് നല്‍കിയ അഭമുഖത്തിൽ പറഞ്ഞു.
 
Next Article