സത്യസന്ധമായി ഒരു സിനിമയെ കാണിച്ചു തന്നവർക്ക് സ്നേഹം: ഒടിയനെക്കുറിച്ച് മധുപാൽ

Webdunia
വെള്ളി, 21 ഡിസം‌ബര്‍ 2018 (13:41 IST)
റിലീസ് ചെയ്‌ത ദിവസം മുതൽ പ്രേക്ഷകർ ചർച്ച ചെയ്‌തുകൊണ്ടിരിക്കുന്ന ചിത്രമാണ് ഒടിയൻ. നെഗറ്റീവ് റിവ്യൂകളിൽ വീഴാതെ ചിത്രം ഇപ്പോഴും ഓടിക്കൊണ്ടിരിക്കുകയാണ്. വി എ ശ്രീകുമാർ മേനോന്റെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രത്തിന് നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നിട്ടുമുണ്ട്.
 
നിരവധിപേർ ചിത്രത്തെ പിന്തുണച്ച് രംഗത്തുവന്നിരുന്നു. ഇപ്പോൾ സിനിമ കണ്ട് സംവിധായകനും നടനുമായ മധുപാൽ ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പാണ് വൈറലാകുന്നത്. 'സത്യസന്ധമായി ഒരു സിനിമയെ കാണിച്ചു തന്നവർക്ക് സ്നേഹം'- മധുപാൽ ഫേസ്‌ബുക്കിൽ കുറിച്ചു. 
 
ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:-
 
ഒടിയൻ കണ്ടു. ആളുകൾ ഇത്ര മാത്രം നെഗറ്റീവ് ആയി ഒരു സിനിമയെ കണ്ടത് എന്തിനാണെന്ന് മനസ്സിലായില്ല. കാഴ്ചകൾ കാണുന്നത് കണ്ണുകൊണ്ടല്ല മനസ്സ് അറിഞ്ഞാണെന്ന് ഈ സിനിമ പറയുന്നുണ്ട്. സത്യസന്ധമായി ഒരു സിനിമയെ കാണിച്ചു തന്നവർക്ക് സ്നേഹം. തേങ്കുറിശ്ശിയിലെ അവസാനത്തെ ഒടിയന്റെ മായക്കാഴ്ചകളിൽ, ജീവിച്ചിരിക്കുന്ന നന്മയുള്ളവർക്കവേണ്ടിയുള്ള ത്യാഗത്തിന്റെ വെളിച്ചമുണ്ട്. ഇരുളിൽ നിന്നും പ്രകാശത്തിലേക്കുള്ള ജാഗ്രതയുണ്ട്. വീണ്ടും കാണുമ്പോൾ പുതിയ കാഴ്ചകളുണ്ടാവും സത്യമുള്ള ബന്ധങ്ങളുണ്ടാവും കഥ പറയുന്നത് ആസ്വദിക്കുവാനാണെന്ന ബോധമുണ്ടാവും. പ്രിയപ്പെട്ടവർക്ക് നന്ദി. സ്നേഹം

അനുബന്ധ വാര്‍ത്തകള്‍

Next Article