ഭാവി വരനായി ഈ നടനെ പോലെ ഒരാൾ: മനസ്സ് തുറന്ന് കീർത്തി സുരേഷ്

Webdunia
ശനി, 29 ഡിസം‌ബര്‍ 2018 (17:27 IST)
ബാലതാരമായി സിനിമയിലെത്തിയ തെന്നിന്ത്യൻ താരസുന്ദരിയാണ് കീർത്തി സുരേഷ്. നടി മേനകയുടേയും നിർമ്മാതാവ് സുരേഷിന്റേയും മകൾ എന്ന നിലയിലും കീർത്തി അറിയപ്പെടുന്നു. വളരെ ചുരുൺഗിയ കാലം കൊണ്ടുതന്നെ പ്രേക്ഷക ഹൃദയം കീഴടക്കാൻ ഈ സുന്ദരിക്ക് കഴിഞ്ഞിട്ടുണ്ട്.
 
ഇപ്പോൾ താരം ഭാവി വരനെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ്. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചിൽ. തമിഴ് സിനിമയിലെ ചില പ്രമുഖ നടന്മാരുടെ പേര് പറഞ്ഞ ശേഷം, ഇവരില്‍ ആരെ പോലെ ഇരിക്കുന്ന വരനാണ് കീര്‍ത്തിയുടെ സങ്കല്‍പത്തിലുള്ളത് എന്നായിരുന്നു ചോദ്യം. 
 
വിജയ്, അജിത്ത്, സൂര്യ, വിക്രം, ധനുഷ്, ചിമ്പു, ശിവകാര്‍ത്തികേയന്‍, വിജയ് സേതുപതി എന്നിവരുടെ പേരുകളാണ് ഓപ്ഷനായി അവതാരകന്‍ നല്‍കിയത്.’ ഇളയദളപതി വിജയ് അല്ലെങ്കില്‍ ചിയാന്‍ വിക്രം ‘ ഒട്ടും ആലോചിക്കാതെ കീര്‍ത്തിയുടെ മറുപടിയെത്തി.
 
ഭൈരവ, സര്‍ക്കാര്‍ എന്നീ ചിത്രങ്ങളില്‍ വിജയ് യുടെ നായികയായി കീര്‍ത്തി എത്തിയിരുന്നു. സാമി 2 വിലൂടെ വിക്രമിനൊപ്പവും താരം അഭിനയിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article