സഹോദരിയുടെ വിവാഹം ഞങ്ങള്‍ വേണ്ടെന്നു വച്ചിട്ടില്ല: ഇനിയ

Webdunia
ചൊവ്വ, 17 ജൂണ്‍ 2014 (17:07 IST)
ഇനിയയുടെ സഹോദരി സ്വാതിയുടെ പ്രതിശ്രുത വരന്‍ ഇനിയയുടെ തിരുവനന്തപുരത്തെ വീട്ടില്‍ കയറി ആഭരണങ്ങള്‍ കവര്‍ന്ന കേസില്‍ അറസ്റ്റിലായതിനു ശേഷവും തങ്ങള്‍ വിവാഹം വേണേന്ന് വച്ചിട്ടില്ലെന്ന പ്രസ്താവനയുമായി ഇനിയ രംഗത്ത്.

“ഞങ്ങള്‍ ഇതുവരെ വിവാഹം വേണ്ടെന്നു വച്ചിട്ടില്ല. അതേപ്പറ്റി ആലോചിച്ചിട്ടുമില്ല. സംഭവത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയുമാണ്. എന്നാ‍ല്‍ ഞാനിതുവരെ സംഭവത്തിനു ശേഷം സ്വാതിയുമായി സംസാരിച്ചിട്ടില്ല.  ചേച്ചിക്കു കുറച്ചു സമയം വേണം സംഭവത്തില്‍ നിന്ന് മുക്തയാകാന്‍. അതിനു ശേഷം ഞാന്‍ ചേച്ചിയുമായി സംസാരിക്കുന്നതായിരിക്കും.“ ഇനിയ പറഞ്ഞു.

കഴിഞ്ഞ മാസമായിരുന്നു ഇനിയയുടെ സഹോദരി സ്വാതിയും പൊലീസ് പിടിയിലായ ഷബിനും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. സഹോദരിയുടെ പ്രതിശ്രുത വരനേപ്പറ്റി ഇനിയയ്ക്ക് ഇപ്പോഴും സംശയമില്ല. ഷബിന്‍ മിക്കവാറും അവിടെ എത്തുന്നതാ‍ണെന്നാണ് ഇനിയ പറയുന്നത്.

നല്ല കുടുംബത്തില്‍ ജനിച്ചയാളാണ് ഇനിയയുടെ അഭിപ്രായത്തില്‍ ഷബിന്‍. സ്വാതിയെ വിവാഹം കഴിക്കണമെന്ന് ഷബിന്‍ ആവശ്യപ്പെടുകയായിരുന്നെന്നും ഇരുകുടുംബവും നന്നായി ആലോചിച്ചെടുത്ത തീരുമാനമായിരുന്നു വിവാഹമെന്നും ഇനിയ പറയുന്നു.

ഷബിന്‍ എനിക്ക് സുഹൃത്തിനേപ്പോലെ ആയിരുന്നു, ഒരുപക്ഷെ ഷബിന്‍ ചീത്ത കൂട്ടുകെട്ടീല്‍ പെട്ടതായിരിക്കാമെന്നും ഇനിയ പറഞ്ഞു.

എന്നാല്‍ സംഭത്തില്‍ തനിക്കിതുവരെ ഷോക്കില്‍നിന്നു മുക്തയാകാന്‍ കഴിഞ്ഞിട്ടില്ലെന്ന് പറയുന്ന ഇനിയ ഇത് ചെയ്തത് ഷബിനാണെന്ന് വിശ്വസിക്കുന്നുമില്ല. അന്വേഷണം നടക്കട്ടെ എന്താണ് സത്യമെന്ന് എല്ലാവര്‍ക്കും മനസിലാകുമെന്ന് ഇനിയ ഉറച്ചു വിശ്വസിക്കുന്നു.

ഇനിയുടെ സഹോദരി ഇപ്പോള്‍ പൊന്നുപോലൊരു പെണ്ണ് എന്ന ടിവി സീരിയലില്‍ അഭിനയിക്കുകയാണ്.