കിടിലൻ ലുക്കിൽ ഹണി റോസ്!

Webdunia
ശനി, 25 നവം‌ബര്‍ 2017 (14:21 IST)
കലാഭവൻ മണിയുടെ ജീവിതകഥയുമായി സാമ്യമുള്ള സിനിമയാണ് വിനയൻ ഒരുക്കുന്ന 'ചാലക്കുടിക്കാരൻ ചങ്ങാതി'. ചിത്രത്തിലെ നായികമാരിൽ ഒരാൾ ഹണി റോസാണ്. ചിത്രത്തിലെ ഹണിയുടെ പുതിയ ചിത്രം സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. 
 
പരമ്പരാഗത കേരളീയ വേഷവും ആഭരണങ്ങളും അണിഞ്ഞ് നിൽക്കുന്ന പുതിയ ഫോട്ടോ ഹണി തന്നെയാണ് ഫേസ്ബുക്കിൽ ഷെയർ ചെയ്തത്. ചിത്രത്തിന്റെ കഥയും സംവിധാനവും വിനയൻ തന്നെയാണ്. 
 
മണിയുടെ ജീവിതകഥയല്ല ഇതെന്നും എന്നാൽ, മണിയുടെ ജീവിതത്തിലെ ചിലതെല്ലാം ചിത്രത്തിൽ ഉണ്ടാകുമെന്നും സംവിധായകൻ വെളിപ്പെടുത്തിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article