ആകര്‍ഷണമുള്ള പുരുഷനെക്കുറിച്ച് നയന്‍‌താര പറയുന്നു; ഒരു കുടുംബജീവിതം ആഗ്രഹിക്കുന്നുണ്ടെന്ന് താരം

Webdunia
ശനി, 23 ഏപ്രില്‍ 2016 (19:14 IST)
വിവാഹത്തില്‍ വിശ്വസിക്കുന്ന താന്‍ ഒരു കുടുംബജീവിതം ആഗ്രഹിക്കുന്നുണ്ടെന്ന് തെന്നിന്ത്യന്‍ താരം നയന്‍‌താര. വിവാഹം എപ്പോള്‍ നടക്കുമെന്നോ പറയാന്‍ സാധിക്കില്ല. സത്യസന്ധമായിരിക്കുക എന്നതാണ് ഒരു ആണിന്റെ ആകര്‍ഷണം. കണ്ടിട്ടുള്ളതില്‍‌വച്ച് ഏറ്റവും ആകര്‍ഷണമുള്ള പുരുഷന്‍ ഹോളിവുഡ് താരം ജോര്‍ജ് ക്ലൂണിയാണെന്നും താരം പറഞ്ഞു.

ചിരഞ്ജീവിക്കൊപ്പം താന്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്തകള്‍ തെറ്റാണ്. അത്തരത്തിലുള്ള യാതൊരു പ്രൊജക്‍ടും നിലവിലില്ല. വിശ്വാസവും കഠിനാധ്വാനവും ഉള്ളതിനാലാണ് പന്ത്രണ്ട് വര്‍ഷമായി സിനിമരംഗത്ത് പിടിച്ചു നില്‍ക്കുന്നത്.
സിനിമയുടെ തിരക്കുകളില്‍ കഴിയാനാണ് ആഗ്രമെങ്കിലും ഇടവേളകള്‍ ആസ്വദിക്കാറുണ്ട്. മിക്കവാറും ദിവസങ്ങളിലും ഷൂട്ടിംഗ് ഉണ്ടാകുമെങ്കിലും ഇടയ്‌ക്ക് വീട്ടില്‍ പോയി അച്ഛനെയും അമ്മയേയും കാണാറുണ്ട്. ചിലപ്പോള്‍ ദുബായിലെ ഏട്ടന്റെ അടുത്തേക്ക് പോകുമെന്നും നയന്‍‌താര പറഞ്ഞു.

2015ലെ ഏറ്റവും ആകര്‍ഷണമുള്ള വനിതയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ടൈസ് ഓഫ് ഇന്ത്യയോട് സംസാരിക്കുകയായിരുന്നു തെന്നിന്ത്യന്‍ സുന്ദരി.