മലയാളികൾക്ക് അഭിമാനമായി മാറിയിരിക്കുകയാണ് സംഗീത സംവിധായകൻ ഗോവിന്ദ് വസന്ത. 96 എന്ന തമിഴ് ചിത്രത്തിലെ കാതലെ കാതലെ എന്ന് തുടങ്ങുന്ന ഗാനം സമ്മാനിച്ചതിലൂടെ നിരവധി ആരാധകരെയാണ് ഗോവിന്ദ് വസന്ത ഉണ്ടാക്കിയെടുത്തിരിക്കുന്നത്.
’96’-ല്‍ ഒരു കാലഘട്ടം ചിത്രീകരിക്കാന്‍ ‘യമുനയാറ്റിലെ’ എന്ന ഗാനം ഉപയോഗിച്ചിരുന്നു. ഈ രീതിക്കെതിരെ സംഗീതസംവിധായകന്‍ ഇളയരാജ രംഗത്തെത്തിയിരുന്നു. ഒരു കാലഘട്ടം ചിത്രീകരിക്കാന്‍ അക്കാലത്തെ ഗാനം ഉപയോഗിക്കുന്നതിലെ ഇഷ്ടക്കേട് അദ്ദേഹം പറഞ്ഞു. അന്നത്തെ പാട്ടുകളുടെ നിലവാരത്തിലുള്ള നല്ലപാട്ടുകളുണ്ടാക്കാന്‍ കഴിവില്ലാത്തതു കൊണ്ടാണ് ഇതെല്ലാം സംഭവിക്കുന്നതെന്നായിരുന്നു അദ്ദേഹം തുറന്നു പറഞ്ഞത്. ഇളയരാജയുടെ ഈ വിലയിരുത്തലിന് ഗോവിന്ദ് വസന്ത നല്‍കിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്.
‘കഷ്ടപ്പെട്ട് ഡെയ്‌ലി ജിമ്മിനു പോയി മസിലും ഉരുട്ടിയെടുത്ത് നിക്കുമ്പോ, പഴയ ഗ്യാസ് ഊതിക്കെട്ടിയ ഫോട്ടോ. ഇളയരാജയുടെ കൂടെയൊക്കെ ഒരു ഫോട്ടോ ഇടുമ്പോ എന്നോട് ചോദിച്ചാല്‍ ഞാന്‍ കൊടുക്കൂലെ ഷേര്‍ട്ടലെസ് നല്ല ക്ലീന്‍ സാധനം. ഇത് പഴേ തന്നെ വീണ്ടും വീണ്ടും. പത്രക്കാരോട് എന്റെ സങ്കടം രേഖപ്പെടുത്തുന്നു.’ – ഗോവിന്ദ് കുറിച്ചു.