ഗ്ലാമര്‍ പ്രകടനം ഏറ്റു,അനുപമ പരമേശ്വരന്റെ തില്ലു സ്‌ക്വയര്‍ 100 കോടി ക്ലബ്ബില്‍

കെ ആര്‍ അനൂപ്
ചൊവ്വ, 9 ഏപ്രില്‍ 2024 (13:06 IST)
Tillu Square
അനുപമ പരമേശ്വരന്റെ തെലുങ്ക് സിനിമ തില്ലു സ്‌ക്വയര്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. മാര്‍ച്ച് 29ന് റിലീസ് ചെയ്ത ചിത്രം നൂറ് കോടി ക്ലബ്ബില്‍ എത്തി.10 ദിവസം കൊണ്ടാണ് 100 കോടി തൊട്ടത്.തില്ലു സ്‌ക്വയറില്‍ അതീവ ഗ്ലാമറസ്സായിട്ടാണ് അനുപമ പരമേശ്വരന്‍ പ്രതക്ഷപ്പെടുന്നത്.നായകന്‍ സിദ്ധു സൊന്നലഗട്ടയുമായിട്ടുള്ള ഇന്റിമേറ്റ് രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.
40 കോടിയാണ് സിനിമയുടെ ബജറ്റ്.അനുപമയുടെ ഏറ്റവും ഗ്ലാമറസ്സായ വേഷമാകും ഈ ചിത്രത്തിലേത്. കോടികളാണ് നടി പ്രതിഫലമായി ചിത്രത്തിനു മേടിച്ചതും. 2022 ല്‍ പുറത്തിറങ്ങി ക്രൈം കോമഡി ചിത്രം ഡിജെ തില്ലുവിന്റെ തുടര്‍ഭാഗമാണ് ഈ സിനിമ.
2022ല്‍ പുറത്തിറങ്ങിയ ക്രൈം കോമഡി ചിത്രം ഡിലെ തില്ലുവിന്റെ രണ്ടാം ഭാഗം കൂടിയാണിത്.മാലിക് റാം സംവിധാനം ചെയ്യുന്നത്.
 സായി പ്രകാശ് ഛായാഗ്രഹണം. എഡിറ്റിങ് നവീന്‍ നൂലി. സംഗീതം രാം ആന്‍ഡ് അച്ചു.സുരേഷ് ഗോപി നായകനായെത്തുന്ന 'ജെഎസ്‌കെ'യാണ് അനുപമ പരമേശ്വരന്റെ അടുത്ത റിലീസ്.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article