ബോളിവുഡിലും ദുൽഖർ മാനിയ!

Webdunia
തിങ്കള്‍, 4 ഡിസം‌ബര്‍ 2017 (13:41 IST)
യൂത്ത് ഐക്കൺ ദുൽഖർ സൽമാന്റെ കന്നി ബോളിവുഡ് ചിത്രം ഇനിയും റിലീസ് ചെയ്തിട്ടില്ല. അതിനിടെ അടുത്ത ബോളിവുഡ് ചിത്രം സൈന്‍ ചെയ്തിരിക്കുകയാണ് ദുല്‍ഖര്‍. അനുരാഗ് കശ്യപിന്റെ ത്രികോണ പ്രണയകഥ പറയുന്ന മന്‍മര്‍സിയാന്‍ എന്ന ചിത്രത്തിലൂടെയാണ് പ്രധാന കഥാപാത്രമായി ദുൽഖർ എത്തുന്നത്.
 
മൂന്ന് പേരുടെ കഥ പറയുന്ന ചിത്രത്തിൽ വിക്കി കൗഷാലും ദുൽഖറുമാണ് നായകന്മാർ. തപ്‌സി പന്നുവുമാണ് മന്‍മര്‍സിയാനിലെ നായിക. ദുല്‍ഖര്‍ സല്‍മാനും അനുരാഗ് കശ്യപും സോളോയുടെ സംവിധായകന്‍ ബിജോയ് നമ്പ്യാരും ഒന്നിച്ചു നില്‍ക്കുന്ന ചിത്രം ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ചിത്രം ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. 
 
ആകാഷ് ഖുറാനയുടെ കര്‍വാനിലൂടെയാണ് ദുൽഖർ തന്റെ ഹിന്ദി അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്. ഇര്‍ഫാന്‍ ഖാന്‍, മിഥുല പല്‍ക്കര്‍ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷൂട്ടിങ്ങിനിടെയുള്ള താരത്തിന്റെ ചിത്രങ്ങ‌ൾ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article