കോകിലയുമായുള്ള ബന്ധം വെളിപ്പെടുത്താൻ ആഗ്രഹമില്ലെന്ന് ബാല!

നിഹാരിക കെ എസ്
വെള്ളി, 29 നവം‌ബര്‍ 2024 (10:50 IST)
അടുത്തിടെയായിരുന്നു ബാലയുടെ നാലാം വിവാഹം. ഗായിക അമൃതയ്ക്കും മുന്നേ ബാല ഒരു വിവാഹം കഴിച്ചിരുന്നു. അമൃതയുമായുള്ള വിവാഹമോചനത്തിന് ശേഷം എലിസബത്തിനെയാണ് ബാല വിവാഹം ചെയ്തത്. എലിസബത്തിനെ ഒഴിവാക്കി അടുത്തിടെയാണ് ബാല മുറപ്പെണ്ണ് കോകിലയെ വിവാഹം ചെയ്തത്. ഇതിൽ അമൃതയുമായുള്ള വിവാഹം മാത്രമാണ് ബാല രജിസ്റ്റർ ചെയ്തത്. ഇതിൽ അമൃതയ്ക്ക് മുന്നേ നടന്ന വിവാഹത്തിൽ സത്യമില്ലെന്ന് ബാല പറഞ്ഞിരുന്നു.
 
ഇപ്പോഴിതാ കോകില ജീവിതത്തിന്റെ ഭാ​ഗമായശേഷം വന്ന മാറ്റങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് നടൻ. കോകിലയെ വിവാഹം ചെയ്തശേഷം അമ്മയേയും സുഹൃത്തിനേയും മകളേയും എല്ലാം ഒരുമിച്ച് കിട്ടിയെന്നാണ് ബാല പറയുന്നത്. എന്നാൽ കോകിലയുമായുള്ള രക്തബന്ധം ഏത് തരത്തിലുള്ളതാണെന്ന് വെളിപ്പെടുത്താൻ നടൻ തയ്യാറായില്ല. കാൻ ചാനൽ മീഡിയയ്ക്ക് ബാല നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.
 
'എന്റെ മാമന്റെ മകളാണ് കോകില. പക്ഷെ അത് ഏത് തരത്തിലുള്ള റിലേഷനാണെന്ന് പറയാൻ ഞാൻ‌ ആ​ഗ്രഹിക്കുന്നില്ല. ആസ്തിയുമായി ബന്ധപ്പെട്ട് പ്രശ്നമുണ്ട്. കോകിലയും ചെറിയ ആളല്ല. വലിയ കുടുംബത്തിലെ അം​ഗമാണ്. ഞങ്ങളുടെ ആസ്തിയുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലും കേരളത്തിലും ഒരു വലിയ പോരാട്ടം നടന്നുകൊണ്ടിരിക്കുകയാണ്. അതിനാൽ കോകിലയുമായുള്ള ബന്ധം എങ്ങനെയാണെന്ന് ഞാൻ വെളിപ്പെടുത്തുന്നില്ല. 
 
റിലേഷൻ വെളിപ്പെടുത്താൻ പാടില്ലെന്നത് കോകിലയുടെ അച്ഛന്റെ ആ​ഗ്രഹമാണ്. കോകിലയുടെ അച്ഛൻ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നയാളാണ്. പതിനേഴ് വയസ് മുതൽ ഞാൻ സന്നദ്ധപ്രവർത്തനങ്ങളും ദാനധർമ്മവും ചെയ്യുന്നുണ്ട്. അത്തരം കാര്യങ്ങൾക്ക് പോകുമ്പോൾ ‍ഞാൻ കോകിലയെ ഒപ്പം കൂട്ടാറുണ്ടായിരുന്നു. അമൃത ആശുപത്രിയിൽ ഓപ്പറേഷനുശേഷം പത്ത് ദിവസം ഞാൻ വളരെ സീരിയസായി കഴിഞ്ഞിരുന്നു. ആ സമയത്താണ് കോകിലയുടെ സ്നേഹം ഞാൻ മനസിലാക്കിയത്. ഒരു പുരുഷൻ മുന്നോട്ട് പോകണമെങ്കിൽ ശക്തിയായി ഒരു സ്ത്രീ ഒപ്പം വേണം. എന്റെ ജീവിതം അറിഞ്ഞാൽ സിനിമ പോലും തോറ്റുപോകും', ബാല പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article