അഖില്‍ മാരാറുടെ ആരോഗ്യനില തൃപ്തികരം; ബിഗ് ബോസിലേക്ക് തിരിച്ചെത്തി

Webdunia
വെള്ളി, 26 മെയ് 2023 (11:29 IST)
ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലെ കരുത്തനായ മത്സരാര്‍ഥിയാണ് അഖില്‍ മാരാര്‍. ടോപ്പ് ഫൈവില്‍ ഉറപ്പായും അഖില്‍ ഉണ്ടാകുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. എന്നാല്‍ ആരാധകരെ നിരാശപ്പെടുത്തി കൊണ്ട് കഴിഞ്ഞ ദിവസം അഖില്‍ വൈദ്യപരിശോധനയ്ക്കായി പോയി. ഉദര സംബന്ധമായ അസ്വസ്ഥതകളെ തുടര്‍ന്നാണ് തനിക്ക് വൈദ്യസഹായം ആവശ്യമാണെന്ന് അഖില്‍ ബിഗ് ബോസിനോട് അഭ്യര്‍ഥിച്ചത്. ഉടന്‍ തന്നെ അഖിലിന് വൈദ്യസഹായം എത്തിക്കാന്‍ ബിഗ് ബോസ് തയ്യാറായി. 
 
ഡോക്ടറെ കാണാന്‍ പോയ അഖില്‍ ഇനി ബിഗ് ബോസിലേക്ക് തിരിച്ച് വരില്ലേ എന്ന സംശയമായിരുന്നു ആരാധകര്‍ക്ക്. കൂടുതല്‍ വൈദ്യശുശ്രൂഷ ആവശ്യമുള്ളതിനാല്‍ അഖില്‍ ബിഗ് ബോസില്‍ നിന്ന് പടിയിറങ്ങി എന്ന് പോലും ചില പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അഖില്‍ ഇപ്പോള്‍ ബിഗ് ബോസിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. 
 
ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ മാറിയതിനെ തുടര്‍ന്നാണ് അഖില്‍ ബിഗ് ബോസ് വീട്ടിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രൊമോ വീഡിയോയില്‍ അഖിലിനെ കാണിക്കുന്നുണ്ട്. അഖില്‍ തിരിച്ചെത്തിയതോടെ ആരാധകരും സന്തുഷ്ടരായി. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article