അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമത്തിലൂടെ പ്രേക്ഷകരുടെ മനസിലിടം പിടിച്ച താരമാണ് സായ് പല്ലവി. മലയാളത്തിൽ രണ്ട് പടങ്ങൾ ചെയ്ത സായ് പല്ലവി പിന്നീട് തെലുങ്ക് സിനിമയിലും തമിഴ് സിനിമയിലും ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ പ്രശസ്തയായതോടെ സായിക്ക് അഹങ്കാരമായി എന്ന റിപ്പോര്‍ട്ടുകളും ഇതിനിടയില്‍ പുറത്തു വന്നു.
ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രം കാരുവിലെ നായകന്‍ നാഗശൗര്യയാണ് സായ് പല്ലവിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. രൂക്ഷവിമർശനമാണ് നാഗശൗര്യ ഉന്നയിക്കുന്നത്. സിനിമ രംഗത്തെ മുതിര്‍ന്ന നടന്മാരോടു പോലും നടിയ്ക്ക് യാതൊരു ബഹുമാനവുമില്ല. എല്ലാവരെക്കാളും മുകളിലാണ് താനെന്ന ഭാവമാണ് അവര്‍ക്കെന്നും നാഗശൗര്യ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
മുന്‍പ് ഇത്തരത്തിലുള്ള മറ്റൊരു ആരോപണവും നടിയ്‌ക്കെതിരെ ഉയര്‍ന്നിട്ടുണ്ട്. നാനി നായകനായ മിഡില്‍ ക്ലാസ് അബ്ബായിയില്‍ നായിക വേഷമാണ് സായിക്ക് ലഭിച്ചത്. എന്നാല്‍ വേണു ശ്രീറാം ഒരുക്കിയ ഈ ചിത്രത്തിന്റെ ഷൂട്ടിങിനിടയില്‍ നടി നാനിയോട് വളരെ മോശമായി പെരുമാറിയെന്നും ഇതേതുടര്‍ന്ന് നടന്‍ ഷൂട്ടിങ് ബഹിഷ്‌കരിച്ച് സെറ്റില്‍ നിന്ന് ഇറങ്ങിപോയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.