Aavesham: ആവേശം കേരളത്തില്‍ നിന്ന് മാത്രം 50 കോടി; 'എടാ മോനേ ധ്യാനേ വല്ലോം അറിയുന്നുണ്ടോ!'

രേണുക വേണു
വെള്ളി, 26 ഏപ്രില്‍ 2024 (17:04 IST)
Aavesham: കേരള ബോക്‌സ്ഓഫീസില്‍ നിന്ന് മാത്രം 50 കോടി കളക്ട് ചെയ്ത് ഫഹദ് ഫാസില്‍ ചിത്രം ആവേശം. റിലീസ് ചെയ്തു 15-ാം ദിവസമാണ് ആവേശത്തിന്റെ കേരള ബോക്‌സ്ഓഫീസ് കളക്ഷന്‍ 50 കോടി കടന്നത്. കേരളത്തില്‍ നിന്ന് 50 കോടി കളക്ട് ചെയ്യുന്ന പന്ത്രണ്ടാമത്തെ ചിത്രവും എട്ടാമത്തെ മലയാള ചിത്രവുമാണ് ആവേശം. 
 
അതേസമയം ആവേശം കഴിഞ്ഞ ദിവസമാണ് ആഗോള തലത്തില്‍ നൂറ് കോടി ക്ലബില്‍ ഇടം പിടിച്ചത്. റിലീസ് ചെയ്ത് 13-ാം ദിവസമാണ് ആവേശം നൂറ് കോടി ക്ലബില്‍ ഇടം പിടിച്ചത്. ഫഹദ് ഫാസിലിന്റെ ആദ്യ നൂറ് കോടി മലയാള സിനിമയാണ് ആവേശം. 
 
ഈ വര്‍ഷം നൂറ് കോടി ക്ലബില്‍ ഇടം പിടിക്കുന്ന നാലാമത്തെ മലയാള ചിത്രം കൂടിയാണ് ജിത്തു മാധവന്‍ സംവിധാനം ചെയ്ത ആവേശം. മഞ്ഞുമ്മല്‍ ബോയ്‌സ്, പ്രേമലു, ആടുജീവിതം എന്നിവയാണ് ഈ വര്‍ഷം നൂറ് കോടി ക്ലബില്‍ ഇടം പിടിച്ച സിനിമകള്‍. ബോക്‌സ്ഓഫീസ് അനലിസ്റ്റുകളുടെ പ്രവചന പ്രകാരം ആവേശത്തിന്റെ ടോട്ടല്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ 150 കോടി വരെ എത്തിയേക്കാം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article