പൃഥ്വിരാജ് സുകുമാരന്റെ 'ആടുജീവിതം' റിലീസ് ചെയ്തിട്ടും ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം തുടരുകയാണ് മഞ്ഞുമ്മല്‍ ബോയ്സ്. ചിദംബരം സംവിധാനം ചെയ്ത ത്രില്ലര്‍ അതിന്റെ നാല്‍പ്പത്തി രണ്ടാം ദിവസവും പിന്നിട്ട് മുന്നേറുകയാണ്.25 ലക്ഷം രൂപ നാല്‍പ്പത്തി രണ്ടാം ദിനം നേടി.
സിനിമയുടെ മൊത്തം ആഭ്യന്തര കളക്ഷന്‍ 126.55 കോടി നേടി.
ഈ അവസരത്തില്‍ ഏറ്റവും വേഗത്തില്‍ 100 കോടി ക്ലബ്ബില്‍ എത്തിയ മലയാള സിനിമകളെ കുറിച്ച് വായിക്കാം. വേഗത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനം ആടുജീവിതം സ്വന്തമാക്കി.2018, മഞ്ഞുമ്മല്‍ ബോയ്‌സ് തുടങ്ങിയ സിനിമകളുടെ വേഗത്തെയാണ് ആടുജീവിതം മറികടന്നത്.
2018 11 ദിവസം കൊണ്ടാണ് നൂറുകോടി ക്ലബ്ബില്‍ എത്തിയത്. മഞ്ഞുമ്മല്‍ ബോയ്‌സും ലൂസിഫറും 12 ദിവസം കൊണ്ട് 100 കോടി ക്ലബ്ബില്‍ എത്തി.നസ്ലെന്‍ ചിത്രം പ്രേമലു 31 ദിവസം കൊണ്ട് നൂറുകോടി തൊട്ടു. ആറാം സ്ഥാനത്ത് പുലിമുരുകന്‍ ആണ്. 36 ദിവസം കൊണ്ടാണ് 100 കോടിയില്‍ എത്തിയത്.