ബാക്ക് ടു ബാക്ക് 100 കോടി,മഞ്ഞുമ്മല്‍ ബോയ്സിന് പിന്നാലെ പ്രേമലുവും

കെ ആര്‍ അനൂപ്
തിങ്കള്‍, 11 മാര്‍ച്ച് 2024 (13:17 IST)
Premalu
മലയാള സിനിമകളുടെ ബോക്‌സ് ഓഫീസ് കളക്ഷന്‍ കണക്കുകള്‍ പറയുമ്പോള്‍ അതില്‍ നസ്‌ലെന്റെ പ്രേമലുവും ഇനിയുണ്ടാകും. മഞ്ഞുമ്മല്‍ ബോയ്സിന് പിന്നാലെ പ്രേമലു 100 കോടി ക്ലബ്ബില്‍ എത്തിയിരിക്കുകയാണ്. മലയാള സിനിമ ബാക്ക് ടു ബാക്ക് 100 കോടി നേടുന്ന സന്തോഷത്തിലാണ് ചലച്ചിത്ര പ്രേമികളും.
 
പ്രേമലു 100 കോടി ക്ലബ്ബില്‍ എത്തുമ്പോള്‍ പ്രധാന വേഷങ്ങളില്‍ യുവ താരങ്ങളാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. ബോളിവുഡിനെയും ഞെട്ടിക്കാന്‍ മലയാളത്തിന്റെ യുവതാര നിരയ്ക്കായി. 
മലയാളം ഒറിജിനലിന് പുറമേ തെലുങ്കിലും പ്രേമലുവിനെ വലിയ സ്വീകാര്യത ലഭിച്ചു. ഹൈദരാബാദ് പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രമായതിനാല്‍ തെലുങ്ക് നാടുകളില്‍ സിനിമ വിജയം ആകുകയാണ്.
 
മമ്മൂട്ടിയുടെ ഭ്രമയുഗത്തിന് മുമ്പെത്തി ഭ്രമയുഗത്തിനൊപ്പം സഞ്ചരിച്ച് ഇപ്പോഴും വിജയകരമായി പ്രദര്‍ശനം നടത്തുകയാണ് പ്രേമലു.മമ്മൂട്ടിയുടെ ഭ്രമയുഗത്തിന് ഇപ്പോഴുള്ള സ്വീകാര്യതയെക്കാള്‍ എത്രയോ വലുതാണ് യുവതാരയുടെ പ്രേമലുവിന് ലഭിക്കുന്നത്.
 
പ്രേമലു 50 കോടി ക്ലബ്ബില്‍ എത്തിയത് 13 ദിവസം കൊണ്ടാണ്. ഈ നേട്ടത്തില്‍ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ നായകന്‍ എന്ന റെക്കോര്‍ഡാണ് നസ്ലെന്‍ സ്വന്തമാക്കിയിരിക്കുന്നത്. 31 വയസ്സ് പ്രായമുള്ളപ്പോള്‍ ഹൃദയം സിനിമയിലൂടെ പ്രണവ് മോഹന്‍ലാലും ഇരുപത്തിയെട്ടാമത്തെ വയസ്സില്‍ ആര്‍ഡിഎക്സ് എന്ന ചിത്രത്തിലൂടെ ഷെയ്ന്‍ നിഗവും 50 കോടി ക്ലബ്ബില്‍ എത്തിയിരുന്നു. ഇരുവരുടെയും റെക്കോര്‍ഡാണ് നസ്ലെന്‍ തകര്‍ത്തത്. മലയാളത്തില്‍ നിന്നുള്ള ഇരുപത്തിയൊന്നാമത്തെ ചിത്രമായാണ് പ്രേമലു 50 കോടി ക്ലബ്ബില്‍ എത്തിയത്.
 
11 ജൂണ്‍ 2000ത്തില്‍ ജനിച്ച നടന് 23 വയസ്സാണ് പ്രായം.
 
 
  
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article