‘തല’ അജിത്തിന് ഒരു ശീലമുണ്ട്. തനിക്ക് കംഫര്‍ട്ടബിളായി വര്‍ക്ക് ചെയ്യാന്‍ കഴിയുന്ന സംവിധായകരോടൊത്ത് തുടര്‍ച്ചയായി ജോലി ചെയ്യുക. ശിവ എന്ന സംവിധായകനുമൊത്തുള്ള മൂന്നാം സിനിമയ്ക്ക് തയ്യാറെടുക്കുകയാണ് അജിത്.
എന്നാല്‍ ഇളയദളപതി അജിത് അങ്ങനെ സംവിധായകരെ ആവര്‍ത്തിക്കുന്നത് പതിവില്ല. എ ആര് മുരുഗദോസിനെപ്പോലെ വലിയ പ്രഗത്ഭരുമൊത്ത് മാത്രമേ വിജയ് വീണ്ടും വീണ്ടും ജോലി ചെയ്യാന്‍ ആഗ്രഹിക്കാറുള്ളൂ.
എന്നാല്‍ ആ പതിവൊക്കെ മാറുകയാണ്, ‘തെറി’യുടെ സംവിധായകന് അറ്റ്ലിയുടെ കാര്യത്തില്‍. തെറി 200 കോടിയെന്ന കളക്ഷന്‍ റെക്കോര്‍ഡിലേക്ക് കുതിക്കുമ്പോള്‍ വിജയ് തന്റെ അറുപത്തൊന്നാം ചിത്രം അറ്റ്ലിക്കൊപ്പം തന്നെ ചെയ്യാന്‍ തീരുമാനിച്ചുകഴിഞ്ഞു.
അടുത്ത വര്‍ഷമായിരിക്കും അറ്റ്ലീ - വിജയ് കൂട്ടുകെട്ടിന്റെ രണ്ടാം സിനിമ സംഭവിക്കുക. ശിവാജി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നടന് പ്രഭുവാണ് ഈ പ്രൊജക്ട് നിര്‍മ്മിക്കുന്നത്.
വിജയുടെ അറുപതാം ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോള്‍ നടന്നുവരികയാണ്. ഭരതന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് നായിക.