ഇളയദളപതി വിജയുടെ പുതിയ ചിത്രം ‘തെറി’യുടെ ടീസര്‍ പുറത്തിറങ്ങിയത് വെള്ളിയാഴ്ച പുലര്‍ച്ചെയാണ്. അതിന് നിമിഷങ്ങള്‍ക്ക് മുമ്പ് ഒരു വിജയ് ആരാധകന് തന്റെ കൈത്തണ്ട മുറിച്ചു. കത്തികൊണ്ട് കൈയില്‍ ‘ദളപതി’ എന്ന് തമിഴില്‍ എഴുതി. ആ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
കൈത്തണ്ടയില്‍ കത്തികൊണ്ട് ദളപതിയെന്ന് എഴുതിയിരിക്കുന്ന ചിത്രം വിജയ് ആരാധകര്‍ ഏറെ ഷെയര്‍ ചെയ്യുകയും ചെയ്തു. ആവേശകരമായ കമന്റുകളും ഈ ചിത്രത്തിന് കീഴെ വിജയ് ആരാധകര്‍ കുറിച്ചു.
എന്നാല്‍ ഇത്തരം രീതികളെ നിശിതമായി വിമര്‍ശിച്ചുകൊണ്ടുള്ള കമന്റുകളും കുറച്ചൊന്നുമല്ല ലഭിക്കുന്നത്. ആരുടെ ആരാധകര്‍ ആയാലും സ്വന്തം ശരീരം കീറിമുറിക്കുന്നതില്‍ സ്വന്തം മാതാപിതാക്കള്‍ വേദനിക്കുമെന്ന് ഓര്‍ക്കണമെന്ന് ഉപദേശിച്ചുകൊണ്ടുള്ള കമന്റുകള്‍ ധാരാളമായി വന്നു.
എന്തായാലും കണ്ണും പൂട്ടിയുള്ള ഇത്തരം ആരാധന വിമര്‍ശിക്കപ്പെടേണ്ടതുതന്നെയാണ്, അല്ലേ?