വിദ്യ ഹോട്ടാണെന്ന് സ്വവര്‍ഗാനുരാഗിയും!

Webdunia
ചൊവ്വ, 12 ഏപ്രില്‍ 2011 (12:58 IST)
IFM
ബോളിവുഡ് സുന്ദരി വിദ്യാബാലന്‍ ഹോട്ടാണെന്ന് സമ്മതിക്കാത്തവര്‍ ആരും ഉണ്ടാവില്ല. ഈയിടെ, ഓസ്ട്രേലിയയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ഇക്കാര്യം വിദ്യാബാലന് നേരിട്ട് മനസ്സിലായി!

ഓസ്ട്രേലിയയില്‍ ഫിലിം ഫെസ്റ്റിവലിന് പോയപ്പോള്‍ സ്വവര്‍ഗാനുരാഗിയായ ഒരാള്‍ വിദ്യയെ സമീപിച്ച് അവര്‍ വളരെ ഹോട്ടാണെന്ന് അഭിപ്രായപ്പെട്ടുവത്രേ! സ്വവര്‍ഗാനുരാഗി പോലും താന്‍ ഹോട്ടാണെന്ന് അഭിപ്രായപ്പെട്ട കാര്യം വിദ്യ തന്നെയാണ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്.

ഹോളിവുഡ് സെക്സ് ബോംബ് കിം കര്‍ദ്ദാഷിയാനാണെന്ന് തെറ്റിദ്ധരിച്ചാണ് സ്വവര്‍ഗാനുരാഗി തന്നെ സമീപിച്ചതെന്നും വിദ്യ പറയുന്നു. തന്നെ സമീപിച്ചയാള്‍ ‘ഗേ’ ആണെന്ന് സ്വയം പരിചയപ്പെടുത്തിയ ശേഷം നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ കേട്ട് താന്‍ തരിച്ചു നിന്നുപോയി എന്നാണ് വിദ്യ പറയുന്നത്. എന്തു മറുപടി പറയണമെന്ന് അറിയാതെ കുഴങ്ങിയ താന്‍ ഒരു പുഞ്ചിരി നല്‍കി സ്ഥലം വിട്ടു എന്നും ബോളിവുഡ് സുന്ദരി പറയുന്നു.

എന്തായാലും, വിദ്യാബാലന് സ്വയം അഭിമാനിക്കാം, ഒരു ‘ഗേ’യുടെ ഞരമ്പുകള്‍ക്ക് പോലും അഗ്നി പകരാന്‍ തനിക്കാവുമല്ലോ എന്നോര്‍ത്തിട്ട്!