ശിവ കാര്‍ത്തികേയന്‍ നായകനായ ‘വരുത്തപ്പെടാത വാലിബര്‍ സംഘം’ എന്ന സിനിമയാണ് ടി ആര്‍ പി റേറ്റിംഗില്‍ (ടെലിവിഷന്‍ റേറ്റിംഗ് പോയിന്‍റ്) ഒന്നാം സ്ഥാനത്തെത്തിയത്. പൊങ്കല്‍ ദിനത്തില്‍ കലൈഞ്ജര്‍ ടി വി സംപ്രേക്ഷണം ചെയ്ത ഈ സിനിമ 12.29 പോയിന്‍റാണ് സ്വന്തമാക്കിയത്.
അടുത്ത പേജില്‍ -
വിജയ് വെറും രണ്ടാമന്‍!
സണ്‍ ടി വി സംപ്രേക്ഷണം ചെയ്ത വിജയ് ചിത്രം ‘തലൈവാ’ ആണ് ടി ആര്‍ പി റേറ്റിംഗില്‍ രണ്ടാം സ്ഥാനത്ത്. ജനുവരി 14ന് സംപ്രേക്ഷണം ചെയ്ത ചിത്രം 11.39 ടി ആര്‍ പി നേടി.
അടുത്ത പേജില്‍ -
നയന്‍താരയും പിന്നിലായി!
വിജയ് ടി വിയില്‍ പൊങ്കല്‍ ദിനത്തില്‍ രാജാ റാണിയായിരുന്നു പ്രധാന സിനിമ. ആര്യ, നയന്‍താര, നസ്രിയ തുടങ്ങിയവര്‍ അഭിനയിച്ച സിനിമ 7.36 ടി ആര്‍ പി ആണ് നേടിയത്.
അടുത്ത പേജില്‍ -
വിശാലിനും പിടിച്ചുനില്‍ക്കാനായില്ല!
സണ്‍ ടി വിയില്‍ സംപ്രേക്ഷണം ചെയ്ത സുന്ദരപാണ്ഡ്യന്‍ (ശശികുമാര്‍ നായകനായ സിനിമ) 7.22 പോയിന്‍റ് നേടിയപ്പോള്‍ സണ്‍ ടി വിയില്‍ തന്നെ വന്ന കലകലപ്പ്(വിമല്‍, ശിവ) 6.92 ടി ആര്‍ പി സ്വന്തമാക്കി.
വിജയ് ടി വി അവതരിപ്പിച്ച നവീന സരസ്വതി ശപഥം എന്ന സിനിമയില്‍ ജയ് ആയിരുന്നു നായകന്‍. ടി ആര്‍ പി 4.48 ആയിരുന്നു ആ ചിത്രത്തിന്. രാജ് ടി വി സംപ്രേക്ഷണം ചെയ്ത വിശാല്‍ ചിത്രം പാണ്ഡ്യനാട് ടി ആര്‍ പി റേറ്റിംഗില്‍ 3.76 പോയിന്‍റ് നേടി.