വിജയ് തലൈവന്‍, ഇനി ഓസ്ട്രേലിയയില്‍!

Webdunia
ശനി, 23 മാര്‍ച്ച് 2013 (14:37 IST)
PRO
ഇളയദളപതി വിജയ് നായകനാകുന്ന ‘തലൈവാ’യുടെ ഷൂട്ടിംഗ് ടീം ഓസ്ട്രേലിയയിലേക്ക് പറന്നു. ഒരു ഗാനരംഗങ്ങളും ഏതാനും സീനുകളും ചിത്രീകരിക്കാനാണ് സംവിധായകന്‍ എ എല്‍ വിജയിന്‍റെ നേതൃത്വത്തില്‍ ടീം ഓസ്ട്രേലിയയിലേക്ക് പോയത്.

സൂപ്പര്‍ ആക്ഷന്‍ ത്രില്ലറായ തലൈവാ ഒരു രാഷ്ട്രീയ ചിത്രം കൂടിയാണെന്നാണ് സൂചന. അമല പോള്‍ നായികയാകുന്ന സിനിമയില്‍ സത്യരാജ്, സന്താനം, മലയാളി താരം രാജീവ് പിള്ള എന്നിവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്‍. ജി വി പ്രകാശ് ഈണമിട്ട ഗാനങ്ങളും തകര്‍പ്പന്‍ സ്റ്റണ്ട് രംഗങ്ങളുമായിരിക്കും ചിത്രത്തിന്‍റെ ഹൈലൈറ്റ്.

‘തലൈവാ’യിലെ ഒരു ഫാസ്റ്റ് സോംഗ് ചെന്നൈയിലെ ബിന്നി മില്‍‌സില്‍ കഴിഞ്ഞ ദിവസം ചിത്രീകരിച്ചിരുന്നു. ‘തലൈവാ തലൈവാ’ എന്ന ഇന്‍‌ഡ്രൊഡക്ഷന്‍ സോംഗ് മുംബൈയില്‍ ചിത്രീകരിച്ചപ്പോള്‍ 500ലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണ് അതില്‍ പങ്കെടുത്തത്. നിരവ് ഷായാണ് ഈ സിനിമയുടെ ഛായാഗ്രഹണം. സ്പെയിനാണ് തലൈവായുടെ പ്രധാന ലൊക്കേഷന്‍.

തലൈവാ‍യുടെ അമേരിക്കയിലെയും കാനഡയിലെയും വിതരണാവകാശം ഭരത് ക്രിയേഷന്‍സിനാണ്. ഐങ്കരന്‍ ഇന്‍റര്‍നാഷണലാണ് ഓവര്‍സീസ് റൈറ്റ് സ്വന്തമാക്കിയിരിക്കുന്നത്. സാറ്റലൈറ്റ് റൈറ്റിനായി സണ്‍ ടി വി ശ്രമിച്ചുകൊണ്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മേയ് മാസത്തില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.