ഇന്ത്യന്‍ സിനിമ ഇതുവരെ കാണാത്ത താരസംഗമം. മമ്മൂട്ടിയും മോഹന്‍ലാലും അമിതാഭ് ബച്ചനും രജനികാന്തും കമല്‍ഹാസനും ചിരഞ്ജീവിയും ഒന്നിക്കുന്നു. ഈ അത്ഭുതം നടക്കുന്നത് നവംബര്‍ 29ന് ബാംഗ്ലൂരിലാണ്.
കന്നഡയിലെ ഇതിഹാസനായകനായിരുന്ന രാജ്കുമാറിന്റെ സ്മാരകം ഉദ്ഘാടനം ചെയ്യുന്നതിനായാണ് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ നക്ഷത്രങ്ങള്‍ എത്തുന്നത്.
എന്നാല്‍ വരുന്നവരുടെ കൂട്ടത്തില്‍ ഇവര്‍ മാത്രമല്ല എന്നാണ് കേള്‍ക്കുന്നത്. മലയാളത്തില്‍ നിന്ന് പൃഥ്വിരാജ്, ജയറാം, ദിലീപ് തുടങ്ങിയവര്‍ എത്തുമെന്നറിയുന്നു. തമിഴകത്തുനിന്ന് അജിത്, വിജയ്, വിക്രം, സൂര്യ എന്നിവരും പരിപാടിക്ക് എത്തുമെന്നറിയുന്നു.
ഇവര്‍ ഇങ്ങനെ ഒന്നിക്കുന്നതിനെക്കുറിച്ച് കേള്‍ക്കുമ്പോള്‍ തന്നെ എത്ര ആവേശം. അപ്പോള്‍ ഇവരെല്ലാം ചേര്‍ന്ന് ഒരു സിനിമ ചെയ്താലോ? അങ്ങനെയൊരു പ്രൊജക്ട് ചെയ്യുന്നതിനെക്കുറിച്ച് ഷങ്കറോ എസ് എസ് രാജമൌലിയോ തീരുമാനിച്ചാല്‍ നടക്കാവുന്നതേയുള്ളൂ എന്നാണ് ആരാധകരുടെ അഭിപ്രായം.