താരചക്രവര്‍ത്തി മോഹന്‍ലാല്‍ ആയിരിക്കും മമ്മൂട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകന്‍. സംവിധായകനായി മാറി നില്‍ക്കുന്നതിനാല്‍ മമ്മൂട്ടി ഈ സിനിമയില്‍ അഭിനയിക്കില്ല.
അടുത്ത പേജില്‍ -
ചിരിപ്പിക്കാന്‍ കോമഡി കിംഗ് !
തനിക്ക് ജ്യേഷ്ഠസഹോദരനെപ്പോലെ സ്നേഹമുള്ള മമ്മുക്കയുടെ ചിത്രത്തില്‍ അഭിനയിക്കാന്‍ ജനപ്രിയ നായകന്‍ ദിലീപ് ഉണ്ടാകുമെന്നും സൂചന ലഭിക്കുന്നു.
അടുത്ത പേജില്‍ -
യുവരാജാവും വരും!
മലയാള സിനിമയിലെ യുവരാജാവ് പൃഥ്വിരാജ് ഈ സംരംഭത്തില്‍ അഭിനയിക്കുമെന്നാണ് അറിയുന്നത്.
അടുത്ത പേജില്‍ -
കുറിക്കുകൊള്ളുന്ന നര്‍മവുമായി ഈ നടനുമുണ്ട്
മമ്മൂട്ടിയുടെ ഏറ്റവുമടുത്ത സുഹൃത്തും നിരവധി മമ്മൂട്ടിച്ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍ മമ്മൂട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
അടുത്ത പേജില്‍ -
യൂത്ത് ഐക്കണ്‍ നായകതുല്യവേഷത്തില്‍
മലയാള സിനിമയിലെ യൂത്ത് ഐക്കണും മമ്മൂട്ടിയുടെ മകനുമായ ദുല്‍ക്കര്‍ സല്‍മാന്‍ ഈ സിനിമയില്‍ നായകതുല്യമായ വേഷത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.
അടുത്ത പേജില്‍ -
നായിക ആരെന്നോ!
മഞ്ജു വാര്യരെയാണ് ഈ സിനിമയില്‍ നായികയായി പരിഗണിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. മമ്മൂട്ടിയുടെ നായികയായി മഞ്ജു ഇതുവരെ അഭിനയിച്ചിട്ടില്ല. മമ്മൂട്ടിയുടെ ആദ്യ സംവിധാനസംരംഭത്തില്‍ മഞ്ജു വാര്യര്‍ അഭിനയിക്കുമെന്നാണ് വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.