ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രത്തിന്റെ പേര് 'ഉണ്ട'യെന്നാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപനങ്ങൾ ഒന്നും വന്നിട്ടില്ല. എന്തായാലും സംഭവം ട്രോളർമാർ ഏറ്റെടുത്തിട്ടുണ്ട്.
ചിത്രത്തിൻറെ പേരുപോലെ തന്നെ വൃത്യസ്ത്ഥമായിരിക്കും ചിത്രത്തിന്റെ പ്രേമേയവും എന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ കുറിച്ചോ മറ്റു കഥാപാത്രങ്ങളെ കുറിച്ചോ ഉള്ള വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടില്ല.