പൃഥ്വി - ജെനിലിയ ചിത്രം തമിഴില്‍

ബുധന്‍, 27 ജൂലൈ 2011 (14:16 IST)
PRO
പൃഥ്വിരാജും ജെനിലിയ ഡിസൂസയും ഒന്നിച്ച ‘ഉറുമി’ തമിഴകത്ത് ഉടന്‍ പ്രദര്‍ശനത്തിനെത്തും. മലയാളത്തില്‍ വന്‍ ഹിറ്റായ ഈ സിനിമയുടെ തമിഴ് ഡബ്ബ് പതിപ്പിന്‍റെ റിലീസ് ഡേറ്റ് തീരുമാനിച്ചിട്ടില്ല. സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ഈ ചിത്രം മലയാളത്തിലെ ഏറ്റവും സാങ്കേതിക മേന്‍‌മയുള്ള സിനിമയാണ്.

കഴിഞ്ഞ ദിവസം ഉറുമി തമിഴ് പതിപ്പിന്‍റെ പ്രത്യേക പ്രദര്‍ശനം ചെന്നൈ ഫോര്‍ ഫ്രെയിംസ് സ്റ്റുഡിയോയില്‍ നടന്നു. ഭരത്, ജയം രവി, പ്രസന്ന, സിബി രാജ്, ഗായിക ശ്വേതാ മോഹന്‍ തുടങ്ങിയവര്‍ ചിത്രം കാണാനെത്തിയിരുന്നു. സിനിമ കണ്ട ഏവരും മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തിയത്.

തമിഴില്‍ ഈ സിനിമ ഇതുവരെ ആരും വിതരണത്തിനെടുത്തിട്ടില്ല. വിതരണാവകാശം വിറ്റുപോയതിന് ശേഷം റിലീസ് ഡേറ്റ് തീരുമാനിക്കും.

പൃഥ്വിരാജ്, ജെനിലിയ എന്നിവരെ കൂടാതെ പ്രഭുദേവ, നിത്യാമേനോന്‍, വിദ്യാബാലന്‍, തബു എന്നീ താരങ്ങളുടെ സാന്നിധ്യവും ഉറുമിയുടെ തമിഴ് പതിപ്പിന് സ്വീകാര്യത നേടിക്കൊടുക്കുമെന്നാണ് പ്രതീക്ഷ.

വെബ്ദുനിയ വായിക്കുക