‘പുതിയ നിയമം’ കണ്ടവര്‍ക്കെല്ലാം അതൊരു പുതുമയായിരുന്നു. നയന്‍താരയുടെ ശബ്ദത്തിന് എന്തോ ഒരു പ്രത്യേകത. ഇതുവരെ സിനിമയില്‍ അവരുടേതായി കേട്ട ശബ്ദമേയല്ല. പിന്നീടല്ലേ കാര്യം മനസിലാകുന്നത്, പുതിയ നിയമത്തില്‍ നയന്‍സ് സ്വന്തം ശബ്ദം തന്നെയാണ് കൊടുത്തിരിക്കുന്നത്.
നയന്‍താര ഡബ്ബ് ചെയ്യുന്ന ആദ്യ മലയാള ചിത്രമാണ് പുതിയ നിയമം. നേരത്തേ ‘നാനും റൌഡിതാന്‍’ എന്ന തമിഴ് ചിത്രത്തില്‍ അവര്‍ സ്വന്തമായി ഡബ്ബ് ചെയ്തിട്ടുണ്ട്.
സിനിമയിലെത്തി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കഥാപാത്രങ്ങള്‍ക്ക് സ്വന്തം ശബ്ദം നല്‍കാനുള്ള തീരുമാനം നയന്‍സ് അടുത്തിടെയാണ് എടുത്തത്. അതിന് കാരണം സാക്ഷാല്‍ സുഹാസിനി മണിരത്നം!
“സ്വന്തം ശബ്ദത്തില്‍ തന്നെ സംസാരിക്കണമെന്ന് എന്നോട് നിര്‍ദ്ദേശിച്ചതും അതിനുള്ള ധൈര്യം തന്നതും സുഹാസിനി മണിരത്നമാണ്” - നയന്‍താര പറയുന്നു.
എന്തായാലും പുതിയ നിയമത്തിലെ വാസുകി അയ്യര്‍ എന്ന കഥാപാത്രം പൂര്‍ണതയിലെത്തുന്നത് അതിന്‍റെ വ്യത്യസ്തവും ആകര്‍ഷകവുമായ ശബ്ദം കൊണ്ടുകൂടിയാണ്. വെല്‍ഡണ്‍ നയന്‍താര!