തൃഷയുടെ ശരീരമാകെ ജയം‌ രവിയുടെ ടാറ്റൂ !

Webdunia
ബുധന്‍, 16 ഡിസം‌ബര്‍ 2015 (14:20 IST)
കാലുകളിലും കൈകളിലും മാറിലും ജയം രവിയുടെ രൂപം ടാറ്റൂവാക്കി തൃഷ. എന്താണ് തമിഴകത്തിന്‍റെ താരറാണിക്ക് പറ്റിയതെന്ന് ആലോചിച്ച് സമയം കളയേണ്ട. ‘ഭൂലോകം’ എന്ന പുതിയ ചിത്രത്തിലാണ് ജയം രവിയെ ശരീരത്തിലാകെ ടാറ്റൂവാക്കി തൃഷ എത്തുന്നത്. ചിത്രത്തിന്‍റെ കിടിലന്‍ ട്രെയിലര്‍ പുറത്തുവന്നു.
 
എസ് പി ജനനാഥന്‍റെ തിരക്കഥയില്‍ കല്യാണകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഭൂലോകത്തില്‍ ബോക്സറായാണ് ജയം രവി അഭിനയിക്കുന്നത്. ജനനാഥന്‍ സംവിധാനം ചെയ്ത ‘പേരാണ്‍‌മൈ’ക്ക് ശേഷം ജയം രവിയുടെ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ നിറഞ്ഞ സിനിമയായിരിക്കും ഭൂലോകം.
 
ഹോളിവുഡ് താരം നഥാന്‍ ജോണ്‍സ് ആണ് ഈ സിനിമയില്‍ വില്ലനായി എത്തുന്നത്. രക്തം മരവിപ്പിക്കുന്ന ബോക്സിംഗ് രംഗങ്ങള്‍ സിനിമയുടെ ഹൈലൈറ്റായിരിക്കും.
 
ഏഷ്യന്‍ ബോക്സിംഗ് ഇതിഹാസം മദന്‍റെ ജീവിതമാണ് ഭൂലോകം എന്ന ചിത്രത്തിന് ആധാരമായിരിക്കുന്നതെന്നാണ് വിവരം. പൊന്‍വണ്ണന്‍, പ്രകാശ് രാജ് എന്നിവര്‍ സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.