ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം വില്ലന്‍ തീയേറ്ററുകളില്‍ വന്‍ ചലനമുണ്ടാക്കുകയാണ്. വളരെ പ്രതീക്ഷയോടെയാണ് വില്ലന്‍ റിലീസിനെത്തിയത്. പ്രതീക്ഷകള്‍ ഒന്നും ആസ്ഥാനത്തായിരുന്നില്ല എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. സിനിമയോട് അടുത്ത വൃത്തങ്ങളിൽ നിന്നുള്ള റിപ്പോർട്ട് അനുസരിച്ച് ആദ്യദിനം ചിത്രം വാരിക്കൂട്ടിയത് 4.91 കോടിയാണ്.
മമ്മൂട്ടിയുടെ ഗ്രേറ്റ്ഫാദറിന്റെ കളക്ഷനെ വില്ലൻ മറികടന്നുവെന്നാണ് റിപ്പോർട്ടുകൾ. ഒരുമലയാളസിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന കലക്ഷൻ കൂടിയാണിത്. 253 തിയേറ്ററുകളിലായിട്ടാണ് വില്ലന്‍ കേരളത്തില്‍ റിലീസ് ചെയ്തത്. 1300 ഷോകളാണ് ആദ്യ ദിവസം ചിത്രത്തിന് ലഭിച്ചത്. ഇതുവരെ അതില്‍ ഭൂരിഭാഗവും ഹൗസ് ഫുള്‍ ആണ്.
റിലീസിന് മുമ്പ് തന്നെ വലിയ പ്രതീക്ഷകള്‍ നല്കിയ ചിത്രം മോഹന്‍ലാല്‍ ആരാധകരുടെ നീണ്ട കാത്തിരിപ്പായിരുന്നു. മോഹൻലാലും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന നാലാമത്തെ ചിത്രമായ വില്ലനിൽ റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥനായാണ് മോഹൻലാൽ എത്തുന്നത്.