ഗൌതം മേനോന്‍ ചിത്രത്തില്‍ നായകന്‍ അരുണ്‍ വിജയ്

Webdunia
ശനി, 25 ഏപ്രില്‍ 2015 (12:38 IST)
അരുണ്‍ വിജയ്ക്ക് ഇത് കരിയറിലെ ഏറ്റവും നല്ല സമയമാണ്. ഗൌതം വാസുദേവ് മേനോന്‍റെ ‘യെന്നൈ അറിന്താല്‍’ എന്ന സൂപ്പര്‍ഹിറ്റിലെ വില്ലന്‍ വേഷം അരുണിന് വലിയ മൈലേജാണ് നല്‍കിയിരിക്കുന്നത്. വലിയ സംവിധായകര്‍ അരുണിന്‍റെ ഡേറ്റിനായി കാത്തുനില്‍പ്പ് ആരംഭിച്ചിട്ടുണ്ട്.
 
അതേസമയം, ഗൌതം മേനോന്‍ തന്നെ അരുണ്‍ വിജയ്ക്ക് പുതിയ ചിത്രം ഓഫര്‍ ചെയ്തതാണ് വലിയ വാര്‍ത്ത. തന്‍റെ ചിത്രത്തില്‍ നായകനായാണ് ഇത്തവണ അരുണിനെ ഗൌതം ക്ഷണിച്ചിരിക്കുന്നത്.
 
ഗൌതം മേനോന്‍ ചിത്രത്തില്‍ നായകനാകുന്നതിന്‍റെ സന്തോഷത്തിലും ആവേശത്തിലുമാണ് അരുണ്‍. അതേസമയം മറ്റ് വലിയ സിനിമകളും അരുണിന് ലഭിച്ചിട്ടുണ്ട്. ‘വാ’ എന്ന ആക്ഷന്‍ ത്രില്ലറാണ് അരുണിന്‍റേതായി ഉടന്‍ ഇറങ്ങാനുള്ളത്.
 
മുറൈ മാപ്പിളൈ, പ്രിയം, കാത്തിരുന്ത കാതല്‍, പാണ്ഡവര്‍ ഭൂമി, തവം, വേദ, മാലൈ മാലൈ, മഞ്ചാവേലു, തടൈയറ താക്ക എന്നിവയാണ് അരുണ്‍ വിജയ് അഭിനയിച്ച പ്രധാന സിനിമകള്‍.