വന്‍ താരനിരയും തകര്‍പ്പന്‍ നൃത്തരംഗങ്ങളും ആക്ഷനും പാട്ടുകളും ചിരിയുടെ പൂരവുമൊരുക്കി 'കസിന്‍സ്' പ്രദര്‍ശനത്തിനെത്തി. ചിത്രത്തിന് തകര്‍പ്പന്‍ സ്വീകരണമാണ്. ഗംഭീര എന്‍റര്‍ടെയ്നര്‍ എന്ന അഭിപ്രായമാണ് ചിത്രം നേടിയിരിക്കുന്നത്.
കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത്, ജോജു, സുരാജ് വെഞ്ഞാറമ്മൂട്, വേദിക, നിഷ അഗര്‍വാള്‍ എന്നിവരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സേതു തിരക്കഥയെഴുതിയ ഈ സിനിമ വൈശാഖ് എന്ന സംവിധായകന്‍റെ ഏറ്റവും മികച്ച ചിത്രമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം, കസിന്‍സ് തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു എന്നതാണ് ഏറ്റവും പുതിയ വിവരം. ചിത്രത്തിന്‍റെ പ്രിവ്യു കണ്ട ഒരു തെലുങ്കിലെ ഒരു വമ്പന്‍ നിര്‍മ്മാണക്കമ്പനി അധികൃതരാണ് ചിത്രം റീമേക്ക് ചെയ്യാനുള്ള തീരുമാനവുമായി രംഗത്തെത്തിയിട്ടുള്ളത്.
ഈ കളര്‍ഫുള്‍ കോമഡിച്ചിത്രത്തിന് 10 കോടി രൂപയാണ് ബജറ്റ്. കോടികള്‍ മുടക്കിയെടുത്ത ഗാനരംഗങ്ങളും വമ്പന്‍ സെറ്റുകളും ഈ ചിത്രത്തിന്‍റെ ഹൈലൈറ്റുകളാണ്. ബാംഗ്ലൂര്‍ പാലസാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. 80 കുതിരകളും 600 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും പങ്കെടുത്ത ഒരു ഗാനരംഗം കസിന്‍സിനുവേണ്ടി ചിത്രീകരിച്ചിട്ടുണ്ട്. ഈ ഗാനരംഗത്തിന് മാത്രം ഒരു കോടി രൂപ ചെലവായി.
'കൊലുസു തെന്നി തെന്നി' എന്നു തുടങ്ങുന്ന ഗാനരംഗം ഇതിനകം ഓണ്‍ലൈന്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു. എം ജയചന്ദ്രനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ശ്രേയ ഘോഷാല്‍, യാസ്‌നിന്‍, ടിപ്പു എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
കമാലിനി മുഖര്‍ജിയുടെ ഐറ്റം ഡാന്‍സും ഈ ചിത്രത്തില്‍ ഉണ്ടാകും. വൈശാഖ് രാജന്‍ നിര്‍മ്മിക്കുന്ന ഈ സിനിമയുടെ ഛായാഗ്രഹണം ഷാജി. പോപ്കോണ്‍ എന്‍റര്‍ടെയ്‌മെന്‍റ്സും പി ജെ എന്‍റര്‍ടെയ്ന്‍മെന്‍റ്സും ചേര്‍ന്നാണ് കസിന്‍സ് വിതരണം ചെയ്തിരിക്കുന്നത്.