മഹാശിവരാത്രി - ആത്മീയസ്പര്‍ശമുള്ള ആനന്ദരാത്രി

Webdunia
ശനി, 18 ഫെബ്രുവരി 2012 (19:47 IST)
PRO
വെള്ളിയാം‌ഗിരി മലനിരകളിലെ ഈഷായോഗാ സെന്‍ററില്‍ ഫെബ്രുവരി 20ന് മഹാശിവരാത്രി ആഘോഷിക്കും. സദ്ഗുരുവിനൊപ്പം മഹാരാത്രിയിലെ സത്സംഗില്‍ പങ്കെടുക്കാന്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എട്ടുലക്ഷത്തോളം പേര്‍ ഈഷാ സെന്‍ററിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സദ്‌ഗുരുവിന്‍റെ മഹാസാന്നിധ്യത്തിനൊപ്പം പദ്മശ്രീ വാസിഫുദ്ദീന്‍ ദഗര്‍, കൈലാഷ് ഖേര്‍, കൊളോണിയല്‍ കസിന്‍സ്, ഹരിഹരന്‍, ലെസ്ലി ലൂയിസ് തുടങ്ങിയ സംഗീതപ്രതിഭകളുടെ മാന്ത്രികസംഗീതവും അനുഭവിക്കാനാവും. വൈകുന്നേരം 5.40ന് സദ്ഗുരു നയിക്കുന്ന പഞ്ചഭൂത ആരാധനയോടെയാണ് മഹാശിവരാത്രി ആഘോഷം ആരംഭിക്കുന്നത്.

അതിനുശേഷം ഒട്ടേറെ ആത്മീയ വഴികളിലൂ‍ടെ സദ്ഗുരു ആഘോഷത്തില്‍ പങ്കെടുക്കുന്നവരെ നടത്തുകയും അര്‍ദ്ധരാത്രിയോടെ ഒരു മഹാധ്യാനത്തിലേക്ക് നയിക്കുകയും ചെയ്യും. ആഘോഷത്തില്‍ പങ്കെടുക്കുന്ന ആയിരക്കണക്കിനാളുകള്‍ക്ക് അന്നദാനവും ഉണ്ടായിരിക്കും.

ഇന്ത്യയിലെ ഏറ്റവും ബൃഹത്തും പാവനവുമായ ആഘോഷമാണ് മഹാശിവരാത്രി. ഈ ആഘോഷരാവില്‍ ഈഷാ യോഗാ സെന്‍ററിലെ പരിപാടികള്‍ ആസ്താ ചാനല്‍, ജയാ പ്ലസ്, പോളിമര്‍, ടിവി5 എന്നിവയിലൂടെ തത്സമയം സം‌പ്രേക്ഷണം ചെയ്യും. ലോകമെമ്പാടുമുള്ള 150 സെന്‍ററുകളിലും ഈ ആഘോഷം നടക്കുന്നതാണ്.