രാജ്യത്ത് നിരോധിക്കപ്പെട്ടതിന്റെ പട്ടികയിലേക്ക് മാട്ടിറച്ചിക്കും മാഗിക്കും പുറമേ രാജ്യത്ത് ഇപ്പോള്‍ പോണ്‍ സൈറ്റുകളും നിരോധിച്ചിരിക്കുകയാണ്. ജൂലൌ 31ന് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ നോട്ടീസിന്റെ അടിസ്ഥാനത്തില്‍ ഇന്റര്‍നെറ്റ് സര്‍വ്വീസ് പ്രൊവൈഡേഴ്സ് ആണ് രാജ്യത്തെ 857 സൈറ്റുകള്‍ നിരോധിച്ചത്.
രാജ്യത്ത് ഇതുവരെ നടന്നിട്ടുള്ള നിരോധനങ്ങള്‍ ഇങ്ങനെ:
1. ബീഫ്: മാട്ടിറച്ചിക്കായി പോത്തുകളെയും കാളകളെയും കൊല്ലുന്നതും വില്‍ക്കുന്നതും ഈ വര്‍ഷം ആദ്യം മഹാരാഷ്‌ട്ര സര്‍ക്കാര്‍ നിരോധിച്ചു. 19 വര്‍ഷം മുമ്പുള്ള മഹാരാഷ്‌ട്ര അനിമല്‍ പ്രിസര്‍വേഷന്‍ ബില്‍ ഉപയോഗിച്ചായിരുന്നു നിരോധനം.
2. പുസ്തകം: അമേരിക്കന്‍ പണ്ഡിത വെന്‍ഡി ഡോനിഗറിന്റെ ‘ദി ഹിന്ദു’ എന്ന പുസ്തകം കഴിഞ്ഞവര്‍ഷം നിരോധിച്ചു. ഡല്‍ഹി ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പെന്‍ഗ്വിന്‍ ബുക്സ് ആയിരുന്നു പുസ്തകം പിന്‍വലിച്ചത്.
3. എന്‍ ജി ഒ: ബി ജെ പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനെ തുടര്‍ന്ന് രാജ്യത്ത് പ്രവര്‍ത്തിച്ചിരുന്ന 4470 എന്‍ ജി ഒകള്‍ക്ക് പ്രവര്‍ത്തനാനുമതി നിഷേധിച്ചു. ഗ്രീന്‍ പീസ് എന്ന സംഘടന ഇതില്‍ പ്രധാനപ്പെട്ടതാണ്.
4. ഡോക്യുമെന്ററി: ഡല്‍ഹി കൂട്ടബലാത്സംഗവുമായി ബന്ധപ്പെട്ട് ബി ബി സിക്കു വേണ്ടി ലെസ്‌ലി ഉഡ്‌വിന്‍ തയ്യാറാക്കിയ ഡോക്യുമെന്ററിക്ക് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേസിലെ പ്രതികളില്‍ ഒരാളായ മുകേഷ് സിംഗിന്റെയും അഭിഭാഷകരുടെയും വിവാദ പ്രതികരണങ്ങളായിരുന്നു നിരോധനത്തിന് കാരണമായത്.
5. മാഗി: അനുവദനീയമായതിലും കൂടുതല്‍ ഈയം, മോണോ സോഡിയം ഗ്ലൂട്ടമേറ്റ് എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് രാജ്യത്ത് മാഗി നൂഡില്‍സ് നിരോധിച്ചത്. ഫുഡ് സേഫ്‌റ്റി അതോറിറ്റി ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ ആയിരുന്നു മാഗി നിരോധിച്ചത്. കഴിഞ്ഞ 17 വര്‍ഷത്തിനിടയില്‍ ആദ്യമായി മാഗി നഷ്‌ടത്തിലേക്ക് എത്തുന്നതിനും നിരോധനം കാരണമായി.
6. സിനിമ: ‘ഫിഫ്‌റ്റി ഷേഡ്‌സ് ഓഫ് ഗ്രേ’ എന്ന ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിന് അനുമതി നിഷേധിച്ചു. സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. ലൈംഗികരംഗങ്ങളും നഗ്‌നതയും ഉണ്ടെന്ന് പറഞ്ഞായിരുന്നു സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചത്.
7. ഗുജറാത്തില്‍ നിരോധിക്കപ്പെട്ട സിനിമ: ഫന, ഫിറാഖ്, പര്‍സാനിയ എന്നീ മൂന്ന് ബോളിവുഡ് ചിത്രങ്ങള്‍ ഗുജറാത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിന് നിരോധനം ഉണ്ട്.
8. ബിഹാറില്‍ ‘ഡേര്‍ട്ടി പൊളിറ്റിക്സ്’ വേണ്ട: ഡേര്‍ട്ടി പൊളിറ്റിക്‌സ് എന്ന ചിത്രത്തിന് പാട്‌ന ഹൈക്കോടതിയാണ് ബിഹാറില്‍ നിരോധനം ഏര്‍പ്പെടുത്തിയത്.
ഇനിയുമുണ്ട് ചില നിരോധനങ്ങള്‍
1. ലെസ്‌ബിയന്‍ എന്ന വാക്കിനുമുണ്ട് നമ്മുടെ നാട്ടില്‍ നിരോധനം
2. രാജ്യത്ത് ഗുണമുണ്ടാക്കിയ ഒരേയൊരു നിരോധനം - ‘പൊതുസ്ഥലങ്ങളില്‍ പുകവലിക്കരുത്’
3. പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്കും നമ്മുടെ നാട്ടില്‍ നിരോധനമുണ്ട്.
4. ലൈംഗിക കളിപ്പാട്ടങ്ങള്‍ക്കും ഇന്ത്യയില്‍ നിരോധനം ഉണ്ട്
5. മരിജുവാന ഇന്ത്യയില്‍ നിരോധിക്കപ്പെട്ടതാണ്. പക്ഷേ, ആവശ്യക്കാരന് ലഭിക്കാന്‍ ആവശ്യത്തില്‍ അധികം ഇടങ്ങളുണ്ട്.
6. ഇതിലും രസകരമായ ഒന്ന്, ഗോവയില്‍ ബിക്കിനിക്ക് നിരോധനം ഏര്‍പ്പെടുത്തിരിക്കുന്നതാണ്.