കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെതിരെ നടക്കുന്നത് വന്‍ ഗൂഢാലോചന തന്നെയെന്ന് റിപ്പോര്‍ട്ട്. കേസിന്റെ തുടക്കം മുതല്‍ കേള്‍ക്കുന്ന പരസ്യ സംവിധായകനാണ് ദിലീപിനെതിരെ ഗൂഢാലോചന നടത്താന്‍ ചുക്കാന്‍ പിടിച്ചതെന്നാണ് ഉയര്‍ന്നുവരുന്ന ആരോപണം. ഇതു സംബന്ധിച്ച വിവരങ്ങള്‍ സിനിമാമേഖലയിലുള്ളയാള്‍ ഒരു മാധ്യമത്തോട് വെളിപ്പെടുത്തുകയും ചെയ്തു.
ദിലീപ് - മഞ്ജു വാര്യര്‍ വിവാഹമോചനത്തിനു കാരണമായതും ഈ പരസ്യ സംവിധായകന്‍ ആണെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ജയില്‍ മോചിതനായി എത്തിയാല്‍ ഇതുവരെ രഹസ്യമാക്കി വെച്ചിരിക്കുന്ന വിവാഹമോചന ഹര്‍ജിയിലെ കാര്യങ്ങള്‍ ദിലീപ് വെളിപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. മകള്‍ മീനാക്ഷിയുടെ അനുവാദത്തോടെയായിരിക്കും ഇക്കാര്യങ്ങള്‍ ചെയ്യുകയെന്നും റിപ്പോര്‍ട്ടുണ്ട്.
ദിലീപിന്റെ കുടുംബക്കാര്‍ക്ക് ഇപ്പോഴും സംശയം ഈ സംവിധായകനെ തന്നെയാണ്. എല്ലാക്കാര്യങ്ങളും ദിലീപിനും കുടുംബത്തിനും മനസ്സിലായിരുന്നു. ഇതു തിരിച്ചറിഞ്ഞതു കാരണമാണ് മീനാക്ഷി ദിലീപിനൊപ്പം നില്‍ക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.