പുരുഷന്മാരെ നിങ്ങള്‍ ദയവു ചെയ്ത് വിവാഹ ഫോട്ടോയിലേക്ക് സൂക്ഷിച്ച് ഒന്നു നോക്കിക്കൊള്ളൂ അത് ഷെഹ്നാസ് എന്ന സുന്ദരിയാണോയെന്ന്. ഇല്ലെങ്കില്‍ നിങ്ങളുടെ മാനവും പണവും നഷ്ട്ടപ്പെടും. വിവാഹത്തട്ടിപ്പ് പുരുഷന്മാര്‍ക്ക് മാത്രമുള്ള കുത്തകയല്ലെന്ന് തെളിയിച്ച് ചെന്നൈ മുതല്‍ കായംകുളം വരെയുള്ളവരെ യുവാക്കളെ കബളിപ്പിച്ച് തട്ടിപ്പ് ചരിത്രത്തില്‍ പുതിയൊരു അധ്യായം കുറിച്ചിരിക്കുകയാണ് ഷെഹ്നാസ്.33 വയസ്സുള്ള ഈ തിരുവനന്തപുരം കേശവദാസപുരംകാരിയുടെ തട്ടിപ്പിന്റെ ചരിത്രം ഇന്നും ഇന്നലെയും തുടങ്ങിയതല്ല.
22 ല്‍ തുടക്കം
പതിനൊന്നു വര്‍ഷം മുന്‍പ് 22 വയസുള്ളപ്പോള്‍ പത്തനംതിട്ട സ്വദേശി സിദ്ദിഖുമായാണ് ഷെഹ്നാസിന്റെ ആദ്യവിവാഹം. മറ്റൊരു യുവാവുമായി ഷെഹ്നാസിന് ബന്ധമുണ്ടെന്ന് തെളിഞ്ഞതോടെ സിദ്ദിഖ് വിവാഹമോചനം നേടി. പിന്നീട് കായംകുളത്തുള്ള ഷാനവാസിനെ ഷെഹ്നാസ് വിവാഹം കഴിച്ചു. 2005ല്‍ അതും അവസാനിച്ചു. പിന്നെ തൃശൂര്‍ക്കാരന്‍ മറ്റൊരു യുവാവും ഇതേ രീതിയില്‍ തട്ടിപ്പിനിരയായി. കേരളത്തിലെ തട്ടിപ്പ് ഇത്രയേ ഉള്ളെന്നാണ് പോലിസിന്റെ വിശ്വാസം. തട്ടിപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിലും തൃശൂരിലും കേസുകളുമുണ്ട്.
2006 ല്‍ ഷെഹ്നാസ് തന്റെ പ്രവര്‍ത്തനമേഖല വിപുലീകരിച്ചു. മെട്രൊ നഗരമായ ചെന്നൈയിലേക്ക് ഷെഹ്നാസ് എത്തി. വെപ്പേരിയിലെ മര്‍ജിന്‍ ഫ്രീഷോപ്പില്‍ ജോലി ചെയ്യവേ ചന്ദ്രബാബു, ശരവണന്‍ എന്നിവരെ വിവാഹം ചെയ്തു പണം തട്ടി.അതിനു ശേഷം ഷെഹ്നാസിന്റെ അടുത്ത ഇര കളക്ഷന്‍ ഏജന്റായ രാജേഷ് ആയിരുന്നു.
സിനിമാഫില്‍ഡിലും
ഒരു വിധം മേഖലയിലുള്ളവരെയെല്ലാം വിവാഹം കഴിച്ച ഷെഹ്നാസ് സിനിമാഫീല്‍ഡിലും അരക്കൈ നോക്കി.പ്രമുഖ ചലച്ചിത്രസംവിധായകനെ വിവാഹം കഴിച്ച ഷെഹ്നാസിന്റെ വിവാഹവിരുന്നില്‍ തമിഴ് സിനിമാരംഗത്തെ പ്രമുഖരുള്‍പ്പടെയുള്ളവര്‍ പങ്കെടുത്തിരുന്നു.
ഹണിമൂണിനായി തിരുച്ചിറപ്പള്ളിയിലേക്ക് പോയെങ്കിലും അവിടെ നിന്ന് പണവുമായി മുങ്ങിയ ഷെഹ്നാസ് വീണ്ടും ചെന്നൈയിലെത്തി.“പൊടിപോലുമില്ല കണ്ടു പിടിക്കാന്‍“ ഇത് പലരുടെയും അനുഭവമാണ്. ഒരു സുപ്രഭാതത്തില്‍ മുങ്ങുന്ന ഷെഹ്നാസ് ഭര്‍ത്താവിന്റെ സമ്പാദ്യം മുഴുവന്‍ ഊറ്റിയെടുത്താണ് കടക്കുന്നത്.
2011 ല്‍ ഗിണ്ടിയില്‍ കാര്‍സര്‍വീസ് സെന്ററില്‍ ജോലി ചെയ്യുന്ന മണികണ്ഠനെ പരിചയപ്പെട്ടു. വീട്ടുകാരുടെ എതിര്‍പ്പു വകവെയ്ക്കതെയാണ് ഇയാള്‍ ഷെഹ്നാസിനെ വിവാഹം കഴിച്ചത്.വീട്ടുകാരോട് എതിര്‍ത്ത് ആത്മഹത്യ ഭീഷണി മുഴക്കി തന്റെ പ്രണയം സ്വന്തമാക്കിയ മണികണ്ഠന്‍ തനിക്ക് പറ്റിയ അബദ്ധം മനസിലാക്കി വന്നപ്പോള്‍ വളരെ വൈകിപ്പോയിരുന്നു.
കുറച്ച് നാള്‍ക്കു ശേഷം സുരേഷ്, ശരവണന്‍, ഫുട്ബോള്‍ താരമായ പ്രസന്ന എന്നിവരും ഷെഹ്നാസിന്റെ ഭര്‍ത്താക്കമ്മാരായി.കുറച്ച് നാള്‍ ഭര്‍ത്താക്കന്മാര്‍ക്കൊപ്പം കഴിഞ്ഞ ശേഷം ഈ പ്ലുസ് ടുക്കാരി ഐ എ എസ് പരീക്ഷയ്ക്ക് തയാറെടുക്കാനാണെന്നു പറഞ്ഞാണ് ഹോസ്റ്റലിലേക്ക് താമസം മാറ്റുന്നത്. ബോയിംഗ് ബോയിംഗ് സിനിമയിലെപ്പോലെ ഭര്‍ത്താക്കന്മാരെ ഒരേ സമയം കൈകാര്യം ചെയ്തു വന്ന ഷെഹ്നാസിന്റെ തട്ടിപ്പു പുറത്തായതും രസകരമാണ്.
സുഖവിവരം അന്വേഷിക്കാന്‍ ഇരുവരും ഒരുമിച്ച് എത്തിയതോടെയാണ് തട്ടിപ്പാണന്നു മനസ്സിലായത്. ബേസിന്‍ ബ്രിഡ്ജിലെ തന്നെ രണ്ടു പേരെ ഒരുമിച്ച് വിവാഹം കഴിച്ചതും കൂടുതല്പേര്‍ക്ക് സംശയത്തിനിടയായി. വിവാഹഫോട്ടോകളും രേഖകളുമൊക്കെയായി മുങ്ങുന്ന ഷെഹ്നാസിന് നിരവധി ഭാഷകള്‍ കൈകാര്യം ചെയ്യാനറിയാം.